App Logo

No.1 PSC Learning App

1M+ Downloads
ചിലർക്കു അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാദിക്കും എന്നാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയില്ല .അത്തരമൊരു കണ്ണിനെ വിളിക്കുന്നത്?

Aഹ്രസ്വ ദൃഷ്ടി

Bദീർഘ ദൃഷ്ടി

Cകോൺവേക്സ് ലെൻസ്

Dകോൺകേവ് ലെൻസ്

Answer:

A. ഹ്രസ്വ ദൃഷ്ടി

Read Explanation:

കണ്ണിന്റെ നീളം കൂടുന്നത് മൂലമോ കണ്ണിലെ ലെൻസിന്റെയോ കോർണ്ണിയയുടെയോ വക്രത കൂടുന്നത് മൂലമോ ഉണ്ടാകുന്ന ഒരു കാഴ്ചവൈകല്യമാണ് ഹ്രസ്വദൃഷ്ടി എന്ന് അറിയപ്പെടുന്നത്. അടുത്തുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നത് കോൺകേവ് ലെൻസ് ആണ്.


Related Questions:

ഒരു വസ്തുവിൽ 'F' ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ 'S' മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി :

താഴെപ്പറയുന്നവയിൽ സമ്പർക്കരഹിത ബലത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. തെങ്ങിൽ നിന്നും തേങ്ങ വീഴുന്നു
  2. ട്രോളി തള്ളുന്നു
  3. കാന്തം ആണിയെ ആകർഷിക്കുന്നു
  4. കിണറിൽ നിന്നും വെള്ളം കോരുന്നു

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

(i)റൺവേയിലൂടെ ചിറിപ്പായുന്ന വിമാനം

(ii)ലിഫ്റ്റിൻ്റെ  ചലനം 

(iii)ഞെട്ടറ്റു വീഴുന്ന മാമ്പഴം 

വിസരണനിരക്ക് ഏറ്റവും കുറഞ്ഞ നിറം ?
15 kg മാസുള്ള തറയിൽ നിന്ന് 4 m ഉയരത്തിൽ ഇരിക്കുന്നു പൂച്ചട്ടി താഴേക്ക് വീഴുന്നു . വീണുകൊണ്ടിരിക്കെ തറയിൽനിന്ന് 2 m ഉയരത്തിലായിരിക്കുമ്പോൾ പൂച്ചട്ടിയുടെ ഗതികോർജം എത്രയായിരിക്കും ?