App Logo

No.1 PSC Learning App

1M+ Downloads
ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?

Aആഫ്റ്റർ കെയർ ഹോം

Bമഹിളാമന്ദിരം

Cആശാഭവൻ

Dറെസ്ക് ഹോം

Answer:

A. ആഫ്റ്റർ കെയർ ഹോം

Read Explanation:

  • സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലൊന്നാണ് ആഫ്റ്റർ കെയർ ഹോം.

  • സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ബാലമന്ദിരം, പുവര്‍ഹോം, മറ്റ് റസ്ക്യൂഹോമുകള്‍, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെ ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കും.

  • 14-21 വയസിനിടയിലുള്ള പെണ്‍കുട്ടികളും 18-23 വയസിനിടയിലുള്ള ആണ്‍കുട്ടികളും പ്രവേശനത്തിന് അര്‍ഹരാണ്. 
  • ഇവിടത്തെ ആന്തേവാസികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിനും, പിന്നീടുള്ള ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനും സഹായിക്കും.
  • ഇവിടെ പ്രവേശനം തേടുന്നവര്‍ അവര്‍ പുറത്തിറങ്ങിയ സ്ഥാപനത്തിന്റെ സൂപ്രണ്ട് നല്‍കുന്ന ശുപാര്‍ശയോ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ ശുപാര്‍ശ കത്തോ ഹാജരാക്കണം.

Related Questions:

സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വെയ്ക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
മത്സ്യത്തൊഴിലാളികളെ സാമ്പത്തിക ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിനായി കേരള സഹകരണ വകുപ്പിൻറെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത് ?
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?
സാന്ത്വന പരിചരണം നൽകുന്നു.