ചുവടെ കൊടുത്തവയിൽ 1948ൽ രൂപീകൃതമായ അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയേത് ?
AIUCN
BUNEP
CWNO
DSCAR
Answer:
A. IUCN
Read Explanation:
IUCN
- ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് എന്ന് പൂർണ്ണനാമം
- 1948-ൽ സ്ഥാപിതമായി
- ലോകത്തിലെ ഏറ്റവും വലിയ ആഗോള പരിസ്ഥിതി സംഘടന.
- 160-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട 1,400-ലധികം സംഘടനകളും 17,000ലധികം വിദഗ്ധരും ഇതിൽ അംഗമാണ്.
- വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങുന്ന റെഡ് ലിസ്റ്റ് തയ്യാറാക്കുന്നത് IUCN ആണ്
പ്രധാന പ്രവർത്തനങ്ങൾ :
- സംരക്ഷിത പ്രദേശങ്ങൾക്കായുള്ള വർഗീകരണത്തിന് മാർഗ്ഗ നിർദേശങ്ങൾ നൽകുക
- സംരക്ഷിത പ്രദേശങ്ങളുടെ പരിപാലനത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകുക
- സ്പീഷീസ് കൺസർവേഷൻ പ്രോഗ്രാമുകൾ, സുസ്ഥിര വികസന പദ്ധതികൾ എന്നീ സംരംഭങ്ങളിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുക.
സംഘടനകൾ സ്ഥാപിതമായ വർഷം :
- International Union for Conservation of Nature (IUCN) - 1948
- United Nations Environment Programme (UNEP) - 1972
- World Nature Organization (WNO) - 2010 (Officially in 2014)
- Scientific Committee on Antartic Research (SCAR) - 1958
- World Wide Fund (WWF) - 1961