Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ അഖിലേന്ത്യാ സർവ്വീസിൽ പെടാത്തതിനെ കണ്ടെത്തുക :

Aഇന്ത്യൻ ഫോറെസ്റ്റ് സർവീസ്

Bഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്

Cഇന്ത്യൻ ഫോറിൻ സർവീസ്

Dഇന്ത്യൻ പോലീസ് സർവീസ്

Answer:

C. ഇന്ത്യൻ ഫോറിൻ സർവീസ്

Read Explanation:

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ (IFS)

  • അന്തസ്സ്‌(Prestige), പദവി, ശമ്പളം എന്നിവയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന കേന്ദ്ര സേവനം ഇന്ത്യന്‍ ഫോറിന്‍ സർവീസ് ആണ്.

  • കേന്ദ്ര സേവനം ആണെങ്കിലും പദവിയിലും , ശമ്പളത്തിലും അഖിലേന്ത്യാ സേവനങ്ങൾക്ക് തുല്യമായാണ് ഇന്ത്യൻ ഫോറിൻ സർവീസിനെ ഗണിക്കുന്നത്.

  • 1946 ഒക്റ്റോബറിലാണ്‌ ഇന്ത്യൻ ഫോറിൻ സർവീസ് രൂപീകൃതമായത്.

  • രാജ്യത്തിന്‍റെ വിദേശ കാര്യ നയം രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് IFS ഉദ്യോഗസ്ഥരുടെ മുഖ്യ ദൗത്യം.

  • ഇന്ത്യൻ ഫോറിൻ സർവീസ് ട്രെയിനിങ്  നടക്കുന്നത് - ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് (ന്യൂ ഡൽഹി) 

  • കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഏകോപിപ്പിക്കുന്നതും IFS ഉദ്യോഗസ്ഥരാണ്.

  • ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥന്മാരിൽ ഉയർന്ന പ്രവർത്തിപരിചയം ഉള്ളവരെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നത്.

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദേശകാര്യ സെക്രട്ടറി  - കെ.പി ശിവശങ്കരമേനോൻ 

Related Questions:

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൻറെ മുൻഗാമി ?
ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം :
The Kerala Tourism Infrastructure Limited (KTIL) was involved in the development and submission of the final drafts of two specific policy documents. Which two policies are they?
മക്മോഹൻ ലൈന് പ്രാധാന്യം ലഭിക്കാൻ കാരണമായ ഷിംല കൺവെൻഷൻ നടന്നത് എന്നായിരുന്നു ?
During whose reign Gandhara School of art developed?