Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ സ്വർണ്ണ നിക്ഷേപമില്ലാത്ത പ്രദേശമേത് ?

Aമുത്തങ്ങ

Bമേപ്പാടി

Cനിലമ്പൂർ

Dമാനന്തവാടി

Answer:

A. മുത്തങ്ങ

Read Explanation:

  • മേപ്പാടി, വൈത്തിരി, മാനന്തവാടി(വയനാട് ), നിലമ്പൂർ (മലപ്പുറം) എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്.
  • കര്‍ണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ.
  • വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശം.
  • കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിൻ്റെ ഭാഗമാണ്

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലം
Which seashore in Kerala is famous for deposit of mineral soil ?
കേരളത്തിൽ സ്വർണ നിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ് ?
കേരളത്തിൽ 'മൈക്ക' നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു ജില്ലയിലാണ് ?
കേരളത്തിൽ രത്ന കല്ലുകളുടെ നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?