App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ, തെറ്റായ പ്രസ്താവന കണ്ടെത്തുക :

Aഊർജത്തെ പുതുതായി നിർമിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല

Bഊർജത്തെ രൂപമാറ്റം വരുത്താൻ സാധിക്കില്ല

Cസ്ഥിതികോർജവും ഗതികോർജവും കൂടിച്ചേർന്നതാണ് യാന്ത്രികോർജം

Dമാസ്സും ഊർജവും ഒരേ അസ്തിത്വത്തിൻറെ രണ്ട് ഭിന്ന രൂപങ്ങൾ മാത്രമാണ്

Answer:

B. ഊർജത്തെ രൂപമാറ്റം വരുത്താൻ സാധിക്കില്ല

Read Explanation:

ഊർജ്ജ സംരക്ഷണ നിയമം (Law of conservation of energy):

         ഊർജ്ജ സംരക്ഷണ നിയമം പറയുന്നത് ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നാണ്. എന്നിരുന്നാലും, അതിന് ഒരു രൂപത്തിൽ നിന്നും, മറ്റൊന്നിലേക്ക് രൂപാന്തരപ്പെടാൻ സാധിക്കുന്നു.

 

യാന്ത്രികോർജം (Mechanical energy):

        ഒരു വസ്തുവിന്റെ ചലനം അല്ലെങ്കിൽ, സ്ഥാനം അല്ലെങ്കിൽ രണ്ടും കാരണം ലഭിക്കുന്ന അതിന്റെ ഊർജ്ജത്തെ യാന്ത്രിക ഊർജ്ജം എന്ന് വിളിക്കുന്നു.

യാന്ത്രിക ഊർജ്ജം രണ്ട് വിധം:

  1. സ്ഥിതികോർജ്ജം 
  2. ഗതികോർജ്ജം 

 


Related Questions:

പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളുടെ വിഭാഗത്തിൽ പെടാത്തത് ഏത് ?
Which one of the following is a non renewable source of energy?
ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ളഊർജ്ജരൂപമേത്?
ഭൂതലത്തിൽ എത്തുന്ന സൗരോർജ്ജത്തിൻറെ അളവ്?
രാസോർജത്തെ വൈദ്യുതോർജമാക്കി പരിവർത്തനം ചെയ്യുന്ന ഉപകരണം ?