App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയില്‍ കായിക താരങ്ങളെയും നര്‍ത്തകരെയും അവരുടെ ശാരീരിക വികാസത്തെയും ചലനങ്ങളെയും നിയന്ത്രിക്കുന്ന ബഹുമുഖബുദ്ധിഘടകം ഏതാണ് ?

Aബോഡ്ലി കൈനസ്തറ്റിക് ഇന്റലിജന്‍സ്

Bഫിസിക്കല്‍ ഇന്റലിജന്‍സ്

Cസൈക്കോ മോട്ടോര്‍ ഇന്റലിജന്‍സ്

Dസ്പേഷ്യല്‍ ഇന്റലിജന്‍സ്

Answer:

A. ബോഡ്ലി കൈനസ്തറ്റിക് ഇന്റലിജന്‍സ്

Read Explanation:

ശാരീരിക-ചലനപരമായ ബുദ്ധി (Bodily - kinesthetic intelligence)
  • സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്നൃത്തംകായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.
  • നിര്‍മാണംപരീക്ഷണംകളികള്‍കായികവിനോദംനീന്തല്‍സൈക്കിള്‍ പഠനംഅനുകരണംനാടകീകരണംമൈമിങ്ങ്ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ശാരീരിക-ചലനപരമായ ബുദ്ധിയുള്ളവർക്ക് നൽകാവുന്ന പ്രവർത്തനങ്ങളാണ് .

ഹവാര്‍ഡ് ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

Related Questions:

കേന്ദ്ര നാഡീവ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത .............. പ്രതിഫലനമാണ്.
ബുദ്ധി എന്നത് ഒരൊറ്റ പ്രതിഭാസമാണ്. അത് വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രതിബിംബിക്കുന്ന ബൗദ്ധിക ശേഷിയുടെ സമാഹാരമാണ്. ഇങ്ങനെ അഭിപ്രായപ്പെടുന്ന ബുദ്ധി സിദ്ധാന്തം :
ബുദ്ധിമാപനം എന്ന ആശയം ആവിഷ്കരിച്ചത് ആര് ?
ഒരു നാവികന് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?

Intelligence include:

  1. the capacity of an individual to produce novel answers to problems
  2. the ability to produce a single response to a specific question
  3. a set of capabilities that allows an individual to learn
  4. none of the above