മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ് നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു.