Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം

  1. ഒരു കുട്ടിയുടെ സാമൂഹീകരണപ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്
  2. കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാറുണ്ട്
  3. കുടുംബത്തിൽ നടക്കുന്ന ചർച്ചകളിലും, സംഭാഷണങ്ങളിലും കുട്ടി പങ്കാളിയോ, സാക്ഷിയോ ആണ്.

    Aii മാത്രം ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Diii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ 'കുടുംബ'ത്തിന്റെ പങ്ക്

    • ഒരു കുട്ടിയുടെ സാമൂഹീകരണപ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.

    • കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാറുണ്ട്.

    • കുടുംബത്തിൽ നടക്കുന്ന ചർച്ചകളിലും, സംഭാഷണങ്ങളിലും കുട്ടി പങ്കാളിയോ, സാക്ഷിയോ ആണ്.

    • ഇതിൽ രാഷ്ട്രീയം, വിശ്വാസം, മതം, സാഹിത്യം തുടങ്ങിയവയെല്ലാം വിഷയമാകാറുണ്ട്.

    • ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളിലുള്ള കുട്ടിയുടെ അഭിപ്രായരൂപീകരണത്തിൽ പ്രഥമസ്വാധീനം കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിനാണ്.


    Related Questions:

    സമൂഹത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    ഡിജിറ്റൽ സാക്ഷരത (Digital Literacy) എന്നത് പ്രധാനമായും ഏതു കഴിവിനെയാണ് സൂചിപ്പിക്കുന്നത്?
    ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന അയിത്തം പോലുള്ള ദുരാചാരങ്ങളെ എതിർത്തുകൊണ്ട് പൊതുജനാഭിപ്രായത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ മഹാകവി കുമാരനാശാന്റെ കൃതി ഏത്?

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'പൗരസമൂഹ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

    1. പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, സംഘങ്ങൾ, വ്യക്തികൾ എന്നിവ ഉൾകൊള്ളുന്ന ജനാധിപത്യത്തിലെ ഒരു നിർണ്ണായക ആശയമാണ് പൗരസമൂഹം.
    2. സ്വയം സന്നദ്ധതയോടെ പ്രവർത്തിക്കുന്നവരാണിവർ
    3. സർക്കാർ നിയന്ത്രണങ്ങളോ, ലാഭേച്ഛയോ കൂടാതെ, വൈവിധ്യമാർന്ന താൽപര്യങ്ങളോടും, കാഴ്‌ചപ്പാടുകളോടും കൂടി പ്രവർത്തിക്കുന്നവരാണ് പൗരസമൂഹത്തിൽ ഉൾപ്പെടുന്നത്.
      മാധ്യമസാക്ഷരത (Media Literacy) എന്ന് പറയുന്നത് എന്തിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്?