Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭൂമധ്യരേഖാകാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഭൂമധ്യരേഖയ്ക്ക് വടക്കും, തെക്കുമായി 10° വരെയുള്ള അക്ഷാംശത്തിൽ വ്യാപിച്ചിരിക്കുന്ന കാലാവസ്ഥാമേഖലയാണിത്.
  2. വർഷം മുഴുവൻ ഉയർന്ന താപനിലയും, വളരെ ഉയർന്ന തോതിലുള്ള മഴയുമാണ് ഈ മേഖലയുടെ സവിശേഷത.
  3. ഭൂമധ്യരേഖാകാലാവസ്ഥാമേഖലയിൽ നിത്യഹരിതവനങ്ങൾ ധാരാളമായി കാണപ്പെടുന്നു.

    Aiii മാത്രം ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഭൂമധ്യരേഖാകാലാവസ്ഥാമേഖല

    • ഭൂമധ്യരേഖയ്ക്ക് വടക്കും, തെക്കുമായി 10° വരെയുള്ള അക്ഷാംശത്തിൽ വ്യാപിച്ചിരിക്കുന്ന കാലാവസ്ഥാമേഖലയാണ് ഭൂമധ്യരേഖാകാലാവസ്ഥാമേഖല.

    • വർഷം മുഴുവൻ ഉയർന്ന താപനിലയും, വളരെ ഉയർന്ന തോതിലുള്ള മഴയുമാണ് ഈ മേഖലയുടെ സവിശേഷത.

    • സൂര്യരശ്മികൾ വർഷം മുഴുവൻ ഏറെക്കുറെ ലംബമായി പതിക്കുന്ന മേഖലയായതുകൊണ്ടാണ് ഭൂമധ്യരേഖാകാലാവസ്ഥാമേഖലയിൽ ചൂട് കൂടുതലായിരിക്കുന്നത്.

    • ഇത് ഉയർന്ന വായു സംവഹനത്തിനും, സംവഹനമഴയ്ക്കും കാരണമാകുന്നു.

    • ഈ പ്രദേശങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം മഴ ലഭിക്കുന്നു.

    • ഉയർന്ന താപനിലയും, ഉയർന്ന തോതിലുള്ള മഴയും ലഭിക്കുന്നതിനാൽ ഭൂമധ്യരേഖാകാലാവസ്ഥാമേഖലയിൽ നിത്യഹരിതവനങ്ങൾ ധാരാളമായി കാണപ്പെടുന്നു.


    Related Questions:

    സ്തൂപികാഗ്രവൃക്ഷങ്ങളെ റഷ്യൻ ഭാഷയിൽ വിളിക്കുന്ന പേരെന്ത്?
    അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
    G20 ഉച്ചകോടി 2023 വേദി ഏത് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ സാവന്ന കാലാവസ്ഥ മേഖലയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

    1. ഇരുഅർദ്ധഗോളങ്ങളിലുമായി 10 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ അക്ഷാംശങ്ങൾക്കിടയിൽ കാണപ്പെടുന്ന ഉഷ്ണമേഖല പുൽമേടുകളാണ് ഇവ
    2. ആഫ്രിക്കയിൽ കാംപോസ് എന്നും തെക്കൻ ബ്രസീലിൽ സാവന്ന എന്നും അറിയപ്പെടുന്നു
    3. വളക്കൂർ ഇല്ലാത്ത മണ്ണാണ് ഇവിടത്തെ പ്രത്യേകത
    4. ഉഷ്ണ മേഖല പുൽമേടുകളുടെ പടിഞ്ഞാറൻ അരികുകളോട് അടുക്കുമ്പോൾ മഴ ക്രമേണ കുറഞ്ഞു വരുന്നതിനാൽ വൃക്ഷങ്ങളുടെ ഉയരം ക്രമേണ കുറഞ്ഞുവരുന്നു
      അന്തരീക്ഷത്തിന്റെ ഹരിത ഗൃഹ പ്രഭാവം കൂടുതൽ ശക്തമാവുകയും അന്തരീക്ഷ താപനില വർദ്ധിക്കുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്ന പേരെന്ത്?