Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുവയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഒരു വിശാലഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാവസ്ഥാസാഹചര്യങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്.
  2. ഏകദേശം 35 മുതൽ 40 വർഷകാലത്തെ ദിനാവസ്ഥാസാഹചര്യങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തെ കാലാവസ്ഥ നിർണ്ണയിക്കുന്നത്.
  3. ആഹാരക്രമം, വസ്ത്രധാരണം, ഭവനനിർമ്മാണം, തൊഴിൽ തുടങ്ങിയവയിൽ കാലാവസ്ഥാഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C1 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    കാലാവസ്ഥ (Climate)

    • ഒരു വിശാലഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാവസ്ഥാസാഹചര്യങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്.

    • ഏകദേശം 35 മുതൽ 40 വർഷകാലത്തെ ദിനാവസ്ഥാസാഹചര്യങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തെ കാലാവസ്ഥ നിർണ്ണയിക്കുന്നത്.

    • ഭൂമുഖത്തെ സസ്യജന്തുജാലങ്ങളിലും, മനുഷ്യജീവിതത്തിലും വൈവിധ്യം തീർക്കുന്നതിൽ അതത് പ്രദേശത്തെ കാലാവസ്ഥാസാഹചര്യങ്ങൾ നിർണ്ണായകമാണ്.

    • ആഹാരക്രമം, വസ്ത്രധാരണം, ഭവനനിർമ്മാണം, തൊഴിൽ തുടങ്ങിയവയിൽ കാലാവസ്ഥാഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.


    Related Questions:

    അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് രൂപം കൊള്ളുന്ന നേർത്ത കണികകൾ ഏത്?

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'ബാരോമീറ്ററു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. അന്തരീക്ഷമർദം അളക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
    2. മെർക്കുറി ബാരോമീറ്റർ, അനിറോയിഡ്‌ ബാരോമീറ്റർ തുടങ്ങി വിവിധതരം ബാരോമീറ്ററുകളുണ്ട്.
    3. അന്തരീക്ഷമർദം രേഖപ്പെടുത്തുന്നത് സാധാരണ മില്ലിബാർ (mb), ഹെക്ടോപാസ്‌ക്കൽ (hpa) എന്നീ ഏകകങ്ങളിലാണ്.
    4. ഭൗമോപരിതല ശരാശരി മർദം 1013.2 mb അഥവാ hpa ആണ്.
      കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നത് അറിയപ്പെടുന്നത് എന്താണ്?
      ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയെ വിളിക്കുന്ന പേരെന്ത്?

      ചുവടെ കൊടുത്തിരിക്കുന്നവയിൽ 'പ്രാദേശികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികമായ താപ-മർദ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ
      2. പ്രാദേശികവാതങ്ങളിലേറെയും കാലികമാണ്
      3. പ്രാദേശിക നാമങ്ങളിലാണ് ഈ കാറ്റുകൾ അറിയപ്പെടുന്നത്