App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?

Aവാക്യപൂരണ പരീക്ഷ

Bസോഷ്യോഗ്രാം

Cചെക്ക്ലിസ്റ്റ്

Dചോദ്യാവലി

Answer:

A. വാക്യപൂരണ പരീക്ഷ

Read Explanation:

പ്രക്ഷേപണതന്ത്രങ്ങൾ (Projective Techniques)

  • ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തുകൊണ്ടുവരുന്ന രീതി - പ്രക്ഷേപണതന്ത്രങ്ങൾ

പ്രധാന പ്രക്ഷേപണതന്ത്രങ്ങൾ

  • Rorshach Ink-Blot Test
  • Thematic Apperception Test (TAT)
  • Word Association Test (WAT)
  • Children's Apperception Test (CAT)
  • Sentence Completion Test 

 

Rorshach Ink-Blot Test

  • മഷിരൂപങ്ങൾ വികസിപ്പിച്ചെടുത്തത് - ഹെർമൻ റോഷക് 
  • മാനസിക രോഗമുക്തിക്കായി അന്തർവിശേഷണങ്ങളെ പുറത്തേക്കു കൊണ്ടുവരാനായി ഉപയോഗിക്കുന്ന രീതി - മഷിരൂപങ്ങൾ
  • കറുപ്പും വെളുപ്പും ചേരുന്ന അഞ്ച് മഷി രൂപങ്ങളാണ് ഉപയോഗിക്കുന്നത്. കറുപ്പും, വെളുപ്പും ചാരനിറവുമുള്ള മറ്റ് മൂന്ന് മഷി രൂപങ്ങളും, കറുപ്പും വെളുപ്പും മറ്റ് കളറുകളുമുള്ള രണ്ട് മഷി രൂപങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നുള്ള പ്രതികരണമനുസരിച്ച് വ്യക്തി വ്യത്യാസങ്ങളെ വിലയിരുത്തുന്നു. 
  • റോഷാക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ് മുഖേന നിർണയിക്കുന്ന മനോരോഗങ്ങൾ - മനോവിദളനം (schizophrenia), അൽപൊന്മാദം (Hypomania), സംഭ്രാന്തി (paranoia) തുടങ്ങിയവ.

 

Thematic Apperception Test (TAT)

  • അവ്യക്തമായ ചിത്രങ്ങൾ കാണിച്ച് അതിനിടയായ സംഭവം വിവരിക്കാൻ ആവശ്യപ്പെടുന്ന പരീക്ഷയാണ് - TAT (Thematic Apperception Test) 
  • Thematic Apperception Test ന്റെ വക്താക്കൾ - മുറെ, മോർഗൻ
  • 30 ചിത്രങ്ങളാണ് Thematic Apperception Test (TAT) ന് ഉപയോഗിക്കുന്നത്.

Children's Apperception Test (CAT)

  • 3 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഉപയോഗിക്കുന്ന പ്രക്ഷേപണ തന്ത്രം - CAT (Children's Apperception Test)
  • CAT വികസിപ്പിച്ചത് - ലിയോ പോൾഡ് ബല്ലാക്ക്
  • ജന്തുക്കൾ കഥാപാത്രമായുള്ള ഒരു പ്രക്ഷേപണ തന്ത്രമാണ് - CAT

Word Association Test

  • വ്യവഹാരവൈകല്യങ്ങൾ കണ്ടെത്താൻ WAT വികസിപ്പിച്ചത് - C G യുങ്ങ്

 

  • വ്യക്തിത്വത്തെ അന്തർമുഖം, ബഹിർമുഖം, ഉഭയമുഖം എന്നിങ്ങനെ വിഭജിക്കുന്ന ശോധകം - WAT (Word Association Test)

 

 Completion Test

  • ഉദാ: വാക്കുകൾ തമ്മിൽ ബന്ധിപ്പിക്കുക

 

കറുപ്പ് - കാക്ക 

പച്ച - ഇല 

 

  • അപൂർണ്ണവാചകങ്ങളെ പൂർത്തിയാക്കാൻ ഉപയോഗിക്കുന്ന രീതി - വാചകപൂർത്തീകരണം
    • ഉദാ : വാചകം പൂർത്തിയാക്കൽ  
        • പശു _____ തരും (പാൽ, മുട്ട)

        • കോഴി _____ തരും (മുട്ട, പാൽ)
  •  
    • ഉദാ: ചിത്രങ്ങൾ തിരിച്ചറിയുക 
      • ഉദാ: A - പശു, B - മരം, C - കാർ 

 

  • ഒരു വാക്കിനോട് മറ്റൊന്നിനെ ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന മനശ്ശാസ്ത്രരീതി - പദസഞ്ചലനം

ഉദാ: മരം :-

        • ഫല 
        • ഇല
        • പൂവ്
        • തടി
        • വിറക്


Related Questions:

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന രമേഷ് മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി സംഗീത മത്സരത്തിൽ പങ്കെടുക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു. രമേഷിൻ്റെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രമാണ് ?
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി, കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നത് ഏത് സമായോജന തന്ത്രത്തിന് ഉദാഹരണമാണ്?
വ്യക്തി അറിയാതെ തന്നെ ആശയങ്ങളും മനോഭാവങ്ങളും മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച് സ്വന്തം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് :
ക്‌ളാസിൽ ഉത്തരം പറയാൻ അദ്ധ്യാപകൻ വിളിക്കുമ്പോൾ അത് കേൾക്കാത്ത പോലെ ഇരിക്കുന്ന ഒരു കുട്ടി ഏത് സമായോജന തന്ത്രമാണ് ഉപയോഗിക്കുന്നത് ?
ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി