Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകുന്നതതിൽ പഠിതാവിന് കൂടുതൽ പങ്കാളിത്തം ലഭിക്കുന്ന രീതി ഏത് ?

Aപ്രസംഗം

Bപ്രോജക്ട്

Cഡമോൻസ്ട്രേഷൻ

Dചോദ്യ ഉത്തരരീതി

Answer:

B. പ്രോജക്ട്

Read Explanation:

പ്രോജക്ട് രീതി (Project Method)

  • ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി
  • പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക്
  • ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി

പ്രോജക്ട് രീതിയുടെ മികവുകൾ

  • സജീവമായ പഠനപ്രക്രിയയാണ് പ്രോജക്ട് രീതി.
  • പഠിതാക്കളുടെ സമ്പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നു.  
  • സമഗ്ര വ്യക്തിത്വ വികസനം സാധ്യമാകുന്നു.
  • യഥാർത്ഥ ജീവിതപ്രശ്നങ്ങളുമായി ബന്ധമുള്ളതാകയാൽ ഭാവി ജീവിതത്തിൽ ഈ രീതിയിലുള്ള പഠനം സഹായിക്കുന്നു.
  • പഠിതാവ് പൂർണസ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇത് ആത്മവിശ്വാസം വളർത്തുന്നതിനും ഉത്തരവാദിത്വബോധമുള്ളവരാക്കുന്നതിനും സഹായിക്കും.
  • സഹകരണം, സംഘപ്രവർത്തനം, ത്യാഗം തുടങ്ങിയ സാമൂഹ്യഗുണങ്ങൾ ആർജിക്കുന്നതിന് സഹായിക്കുന്നു.
  • ആന്തരിക പ്രചോദനത്തിലൂടെ പഠനത്തിൽ താൽപര്യമുള്ളവരാകുന്നു.
  • പ്രശ്നപരിഹരണത്തിൽ നിന്ന് ലഭിക്കുന്ന ആനന്ദം തുടർപഠനത്തെ സ്വാധീനിക്കുന്നു. 

Related Questions:

പ്രശ്ന പരിഹരണ രീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം ഏതാണ് ?

  1. പ്രശ്നം നിർവചിക്കൽ
  2. പ്രശ്നപരിഹാര തന്ത്രങ്ങൾ ആസൂത്രണം ചെയ്യൽ
  3. പ്രശ്നം തിരിച്ചറിയൽ
  4. പരികൽപ്പനയുടെ രൂപീകരണം
  5. അപഗ്രഥനവും നിഗമനവും

താഴെ കൊടുത്തിരിക്കുന്ന ശാസ്ത്രീയ രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയിരിക്കുന്ന ഘട്ടങ്ങൾ ഏതെല്ലാം ?

പ്രശ്നം ഉന്നയിക്കുന്നു

(1).............................

പഠനരീതി ആസൂത്രണം

(2)............................

അപ്രഗഥനം

(3)............................

According to Jean Piaget, the development process of an individual's life consists of four basic elements -namely
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?
Which type of evaluation is conducted at the end of a course to assess overall achievement?