Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക

  1. അറ്റക്കാമ - ചിലി
  2. ടിറ്റിക്കാക്ക തടാകം - വെനസ്വേല
  3. അക്കോൻ കാഗ്വ - അർജന്റീന
  4. എയ്ഞ്ചൽ വെള്ളച്ചാട്ടം - ബൊളീവിയ

    Ai, iv തെറ്റ്

    Bഎല്ലാം തെറ്റ്

    Cii, iv തെറ്റ്

    Di, ii തെറ്റ്

    Answer:

    C. ii, iv തെറ്റ്

    Read Explanation:

    • തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകമാണ് ടിറ്റിക്കാക്ക തടാകം.
    • ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഏറ്റവും വലുതും ഗതാഗത യോഗ്യവുമായ തടാകമാണിത്.

    • തെക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് എയ്ഞ്ചൽ വെള്ളച്ചാട്ടം
    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ആണിത്.
    • വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ദ്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്..

    Related Questions:

    ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

    1. ഗൾഫ്  സ്ട്രീം കറന്റ് , കാനറീസ് കറന്റ്
    2. അഗുൽഹാസ് കറന്റ് , ഓയേഷിയോ കറന്റ്
    3. കുറോഷിയോ കറന്റ് , ബ്രസീലിയൻ കറന്റ്

      തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

      1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.
      2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.
      3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.
        രണ്ടാഴ്ചക്കിടയിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

        താഴെ പറയുന്ന പ്രസ്താവനകളിൽ മൗണ്ട് കോസിയസ്‌ക്കോയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

        1. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
        2. മൗണ്ട് കോസിയസ്‌ക്കോയുടെ ഏകദേശ ഉയരം - 3228 മീറ്റർ 
        3. ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയായ മുറേ നദി ഉത്ഭവിക്കുന്നത് കോസിയസ്‌ക്കോ പർവ്വതത്തിൽ നിന്നുമാണ് 
        4. ന്യൂ സൗത്ത് വെയിൽസിലെ കോസിയസ്‌ക്കോ നാഷനൽ പാർക്കിന്റെ ഭാഗമായാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് 

          ഭൂകമ്പവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ കണ്ടെത്തുക :

          1. ഭൂവൽക്കശിലാപാളികളിലെ വിടവുകളായ ഭ്രംശങ്ങളിലൂടെയാണ് (Faults) ഉള്ളറയിൽനിന്നുള്ള ഊർജ മോചനം സംഭവിക്കുന്നത്
          2. ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടന്ന കേന്ദ്രത്തെ എപ്പിസെൻറർ (Epicentre) എന്ന് വിളിക്കുന്നു
          3. വിവിധ ദിശകളിലേക്ക് പ്രസരണം ചെയ്യപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ ഭൗമോപരിതലത്തിലെത്തുന്നു.