Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :

Aഅമാവാസി, പൗർണമി ദിവസങ്ങളിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ ആയിരിക്കും

Bഅമാവാസി, പൗർണമി ദിവസങ്ങളിൽ ദുർബലമായ വേലികളാണ് ഉണ്ടാകുന്നത്

Cസപ്തമി വേലികൾ ഉണ്ടാകുമ്പോൾ സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലത്തിലായിരിക്കും

Dസപ്തമി വേലികൾ ദുർബലമായവയാണ്

Answer:

B. അമാവാസി, പൗർണമി ദിവസങ്ങളിൽ ദുർബലമായ വേലികളാണ് ഉണ്ടാകുന്നത്

Read Explanation:

വേലികൾ

  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിന് ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും ആണ് വേലികൾ.
  • സമുദ്രജല വിതാനത്തിൻ്റെ ഉയർച്ചയെ വേലിയേറ്റം എന്നും സമുദ്ര ജലവിതാനം താഴുന്നതിന് വേലിയിറക്കം എന്നും പറയുന്നു.
  • ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലവും വേലികൾക്ക് കാരണമാകുന്നു.

  • അമാവാസി, പൗർണമി ദിവസങ്ങളിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ ആയിരിക്കും.
  • ഈ ദിവസങ്ങളിൽ സൂര്യനെയും ചന്ദ്രനെയും ആകർഷണശക്തി കൂടുതലായിരിക്കും.
  • തന്മൂലം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ വേലിയേറ്റം ഉണ്ടാകുന്നു.
  • ഇത്തരം വേലിയേറ്റങ്ങൾ ആണ് വാവുവേലികൾ എന്നു അറിയപ്പെടുന്നത്.

  • സപ്തമി വേലികൾ ഉണ്ടാകുമ്പോൾ സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലത്തിലായിരിക്കും.
  • സപ്തമി വേലികൾ ദുർബലമായവയാണ്

Related Questions:

"പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം എന്ത് ?
ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?
ഉത്തര ധ്രുവത്തിലെ ധ്രുവദീപ്തി അറിയപ്പെടുന്ന പേരെന്ത് ?
ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :

ഭൂമിയുടെ ഉൾവശം സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

I.ക്രസ്റ്റിനും  മാന്റിലിനും ഇടയിലുള്ള സംക്രമണ മേഖലയാണ് മോഹോസ് ഡിസ്കണ്ടിന്യൂറ്റി

II.NIFE പാളി മാന്റിലിലാണ് 

III. മുകളിലെ ആവരണം ഉരുകിയ ഘട്ടത്തിലാണ്.