App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ പ്രബലന സിദ്ധാന്തത്തിന്റെ അടിത്തറയിൽ വികസിതമായത് ഏത് ?

Aസൂക്ഷ്മ ബോധനം

Bക്രമീകൃത ബോധനം

Cസഹകരണ പഠനം

Dപ്രത്യക്ഷ പഠനം

Answer:

B. ക്രമീകൃത ബോധനം

Read Explanation:

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങൾ:

  1. പ്രതികരണം (Response)
  2. ചോദകം (Stimulus)
  3. പ്രബലനം (Reinforcement)

 

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ സവിശേഷതകൾ:

  1. സ്കിന്നറിന്റെ സിദ്ധാന്തത്തിലെ കേന്ദ്രബിന്ദു, പ്രബലനം (Reinforcement) ആണ്.  
  2. അഭിലഷണീയമായ ഒരു പ്രതികരണം ഉണ്ടായാൽ, ഉടൻ തന്നെ നൽകപ്പെടുന്ന ചോദകത്തെ, പ്രബല ചോദകമെന്നറിയപ്പെടുന്നു. ഈ പ്രക്രിയയെ പ്രബലനം എന്നും പറയുന്നു.
  3. ഒരു പ്രതികരണത്തിന്റെ ആവർത്തനത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് പ്രബലനം.
  4. പ്രബലനത്തെ ബലപ്പെടുത്തുകയാണ് ഓരോ ചോദകവും ചെയ്യുന്നത്.

  • ധന പ്രബലനം (Positive Reinforcement):

          ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.

  • ഋണ പ്രബലനം (Negative Reinforcement):

     അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.

  • പോസിറ്റീവ് പണിഷ്മെൻറ്

ഒരു വ്യവഹാരത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഒരു ചോദകം നൽകുന്നു.

  • നെഗറ്റീവ് പണിഷ്മെൻറ്

ഒരു വ്യവഹാരത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ചോദകം നീക്കം ചെയ്യുന്നു


Related Questions:

പരിശീലനത്തിൻ്റെ പ്രാധാന്യം സിദ്ധാന്തിച്ച മനഃശാസ്ത്രജ്ഞൻ ?
പഠനസംക്രമണ സിദ്ധാന്തങ്ങളിലെ സാമാന്യവൽക്കരണ സിദ്ധാന്തത്തിന്റെ പ്രയോക്താവ് ആര്?
ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠനത്തിൻറെ അടിസ്ഥാനശില ?
What role does the teacher play in the Dalton plan ?
At which stage does moral reasoning involve the idea of "social contracts"?