ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ബാഷ്പീകരണം (vapourisation) എന്നു പറയുന്നു. ചൂടാകുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് വർധിക്കുന്നു. ബാഷ്പീകരണം എല്ലാ താപനിലയിലും സംഭവിക്കുന്നു. ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ജലം.