Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ പ്രദേശങ്ങളിൽ വീശുന്ന കാറ്റുകളാണ് ?

Aഅസ്ഥിരവാതം

Bപ്രാദേശികവാതം

Cപർവ്വതകാറ്റ്

Dതാഴ്വരകാറ്റ്

Answer:

B. പ്രാദേശികവാതം

Read Explanation:

പ്രാദശികവാതങ്ങള്‍

  • മറ്റു കാറ്റുകളെ അപേക്ഷിച്ച്‌ താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനു ഭവപ്പെടുന്ന കാറ്റുകളാണ്‌ പ്രാദേശികവാതങ്ങള്‍ .
  • പ്രാദേശികമായ മര്‍ദവ്യത്യാസങ്ങള്‍ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകള്‍ക്ക്‌ ശക്തിയും കുറവായിരിക്കും
  • ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേശികവാതങ്ങളുണ്ട്.
  • ലൂ, മാംഗോഷവര്‍, കാൽബൈശാഖി എന്നിവ ഇന്ത്യയിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്‌.
  • ചിനൂക്ക്‌, ഹര്‍മാറ്റന്‍, ഫൊന്‍ തുടങ്ങിയവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്നവയാണ്‌. 

Related Questions:

തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന ഏത്?

1.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

2.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം കുറയുന്നു.

3.മധ്യരേഖയിൽ നിന്ന് നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലത്തിന് വ്യത്യാസം സംഭവിക്കുന്നില്ല.

ദക്ഷിണാർദ്ധഗോളത്തിലെ 40 ° തെക്ക് അക്ഷാംശങ്ങളിൽ വിശാലമായ സമുദ്രത്തിലൂടെ ആഞ്ഞുവീശുന്ന പശ്ചിമവാതം ഏതാണ് ?
ഇരു അർദ്ധഗോളങ്ങളിലും ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റ് ഏത് ?
താഴെ പറയുന്നവയിൽ ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം ഏത് ?
ശരാശരി അന്തരീക്ഷമർദ്ദത്തിൽ രസത്തിൻ്റെ നിരപ്പ് എത്ര ?