ചെറുകുന്നുകളും താഴ് വാരങ്ങളും നദീതടങ്ങളുമൊക്കെ സവിശേഷതകൾ ആയിട്ടുള്ള കേരള ഭൂപ്രകൃതിവിഭാഗം
Aഇടനാട്
Bമലനാട്
Cതീരപ്രദേശം
Dതെക്കുപടിഞ്ഞാറൻ തീരപ്രദേശം
Answer:
A. ഇടനാട്
Read Explanation:
ഇടനാട്
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിവിഭാഗമാണ് ഇടനാട്. സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെയാണ് ഈ പ്രദേശത്തിന്റെ ഉയരം. ചെറുകുന്നുകളും താഴ് വാരങ്ങളും നദീതടങ്ങളുമൊക്കെയാണ് ഇടനാടിന്റെ സവിശേഷതകൾ.