Aഇന്ത്യ
Bബ്രസീൽ
Cഇന്തോനേഷ്യ
Dതായ്ലൻഡ്
Answer:
A. ഇന്ത്യ
Read Explanation:
ഭക്ഷ്യവിളകൾ
ഭക്ഷ്യവസ്തുക്കളായി നേരിട്ട് ഉപയോഗിക്കാവുന്ന വിളകൾ ഭക്ഷ്യവിളകൾ (Food crops)
ഇന്ത്യയിലെ ആകെ കൃഷി ഭൂമിയുടെ മുന്നിൽ രണ്ടുഭാഗവും ഭക്ഷ്യധാന്യങ്ങളാണ് .
ഭക്ഷ്യധാന്യങ്ങളുടെ ഘടന അനുസരിച്ച് അവയെ രണ്ടായി തരംതിരിക്കാം -
ധാന്യങ്ങൾ
പയറുവർഗങ്ങൾ
നെല്ല്
ഒരു ആർദ്ര ഉഷ്‌ണ മേഖലാവിളയായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും വ്യത്യസ്‌ത കാർഷിക - കാലാവസ്ഥ മേഖലകളിൽ വളരുന്ന മൂവായിരത്തോളം തരം നെല്ലിനങ്ങളുണ്ട്.
ഇന്ത്യയിലെ മുഖ്യ ഭക്ഷ്യവിള
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം
ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
നെൽകൃഷിയ്ക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ
എക്കൽമണ്ണ്
ഉയർന്ന താപനില (24°C നു മുകളിൽ)
ധാരാളം മഴ (150 cm ൽ കൂടുതൽ)
ഇന്ത്യയിൽ നെൽകൃഷി കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങൾ - നദീതടങ്ങളിലും തീരസമതലങ്ങളിലും
സമുദ്രനിരപ്പു മുതൽ 2000 മീറ്റർ ഉയരം വരെയും, ധാരാളം മഴ ലഭ്യമാകുന്ന ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങൾ മുതൽ ജലസേചന സൗകര്യമുള്ള പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശിന്റെ പടിഞ്ഞാറു ഭാഗം, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യുന്നു.
വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും ഹിമാലയത്തിലു തെക്കുപടിഞ്ഞാറൻ വർഷകാലത്ത് ഒരു ഖാരിഫ് വിളയയാണ് നെൽ കൃഷി ചെയ്യുന്നത്.
സിവാലിക് പർവതച്ചരിവുകളിൽ നെൽകൃഷി ചെയ്യുന്ന രീതി കൃഷിഭൂമി തട്ടുകളായി തിരിച്ച് (Terrace cultivation )
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാൾ.
പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന എന്ന് സംസ്ഥാനങ്ങൾ അരി ഉല്‌പാദനത്തിൽ നിലവിൽ മുന്നി നിൽക്കുന്നു.
ഇന്ത്യയിലെ മറ്റു പ്രധാന നെല്ലുല്‌പാദക സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് ബീഹാർ, അസം, ഒഡീഷ, ഛത്തീസ്‌ഗഡ്, തെലങ്കാന ജാർഖണ്ഡ്, മധ്യപ്രദേശ്, കേരളം, ഗോവ, മഹാരാഷ്ട്ര
മഴ കുറഞ്ഞ പ്രദേശങ്ങളിൽ ജലസേചന സൗകര്യത്തോടെ നെൽകൃഷി ചെയ്‌തുവരുന്നു.
ജലസേചനത്തിൻ്റെ സഹായത്തോടു കൂടി നെൽകൃഷ ചെയ്യുന്ന സംസ്ഥാനങ്ങൾ പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പരമ്പരാഗത നെല്ലുൽപാദന പ്രദേശങ്ങളല്ല.
ഹരിതവിപ്ലവത്തെ തുടർന്ന് 1970 കളിലാണ് പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെ ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിൽ നെൽകൃഷി ആരംഭിച്ചത്.
കുട്ടനാട്ടിലെ നെൽകൃഷി പുനരുദ്ധരിക്കാൻ ഡോ.എം.എ. സ്വാമിനാഥൻ്റെ നേതൃത്വത്തിൽ രൂപം കൊടുത്ത പദ്ധതി കുട്ടനാട് പാക്കേജ്
ലോകത്തിൽ അരിയുടെ ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം - ഇന്ത്യ (ഒന്നാം സ്ഥാനം - ചൈന
ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ
ഇന്ത്യയുടെ നെല്ലറ - ആന്ധ്രാപ്രദേശ്
ഇന്ത്യയുടെ ധാന്യപ്പുര - പഞ്ചാബ്
തെക്കേ ഇന്ത്യയുടെ ധാന്യപ്പുര - തഞ്ചാവൂർ
ദക്ഷിണേന്ത്യയിലെ നെല്ലറ - റെയ്ച്ചൂർ (PSC ഉത്തരസൂചിക)
കേരളത്തിൻ്റെ നെല്ലറ - കുട്ടനാട്