App Logo

No.1 PSC Learning App

1M+ Downloads
ചൊവ്വ ഗ്രഹത്തിൽ ഇന്ത്യൻ ഗവേഷകർ 2021 ൽ കണ്ടെത്തിയ ഗർത്തത്തിന് ഏത് ശാസ്ത്രജ്ഞൻ്റെ പേരാണ് നൽകിയത് ?

Aയുസഫ് ഹമീദ്

Bദേവേന്ദ്ര ലാൽ

Cമേഘനാഥ് സാഹ

DH R കൃഷ്ണമൂർത്തി

Answer:

B. ദേവേന്ദ്ര ലാൽ

Read Explanation:

• ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര ലാലിൻ്റെ പേരാണ് ഗർത്തതിന് നൽകിയത് • ലാൽ ഗർത്തത്തിന് കിഴക്ക് വശത്തുള്ള ചെറിയ ഗർത്തത്തിന് നൽകിയ പേര് - മുർസാൻ ഗർത്തം (മുർസാൻ ഉത്തർപ്രദേശിലെ ഒരു നഗരമാണ്) • ലാൽ ഗർത്തത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ ചെറിയ ഗർത്തത്തിന് നൽകിയ പേര് - ഹിൽസ ഗർത്തം (ഹിൽസ ബീഹാറിലെ ഒരു നഗരണമാണ്) • ചൊവ്വയിലെ താർസിസ് അഗ്നിപർവ്വത മേഖലയിലാണ് ഈ ഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത് • ഗർത്തങ്ങൾ കണ്ടെത്തിയത് - അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെശാസ്ത്രജ്ഞർ


Related Questions:

തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?
എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെ നിന്ന് ?

ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
  2. ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
  3. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.
    ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ) സ്ഥാപിതമായ വർഷം ഏത് ?
    സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?