App Logo

No.1 PSC Learning App

1M+ Downloads
ചൊവ്വയുടെ ഉപരിതലത്തിൽ 1976-ൽ സുരക്ഷിതമായി വൈക്കിങ് -1 പേടകം ഇറക്കിയ രാജ്യം ?

Aഅമേരിക്ക

Bറഷ്യ

Cചൈന

Dഇന്ത്യ

Answer:

A. അമേരിക്ക

Read Explanation:

ചൊവ്വ

  • റോമൻ യുദ്ധദേവൻ്റെ (മാർസ്) പേര് നൽകിയിരിക്കുന്ന ഗ്രഹം.

  • 'ചുവന്ന ഗ്രഹം' (Red planet), 'തുരുമ്പിച്ച ഗ്രഹം', 'ഫോസിൽ ഗ്രഹം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം.

  • ചൊവ്വയുടെ ഉപരിതലത്തിലെ അയൺ ഓക്സൈഡിൻ്റെ സാന്നിധ്യമാണ് ചുവപ്പു നിറത്തിന് കാരണം.

  • 'പഴക്കമേറിയ പരുക്കൻ ലോഹം' എന്നറിയപ്പെടുന്ന ഗ്രഹം.

  • സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമാണ് ചൊവ്വയിലെ 'ഒളിമ്പസ് മോൺസ്' (Olympus mons)

  • ഇതിന് 22000 മീ. ഉയരമുണ്ട്.

  • സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വര ചൊവ്വയിലെ 'വല്ലിസ് മറൈനെറീസ്' (മറൈനർ വാലി) ആണ്.

  • ചൊവ്വയിൽ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലാബിറിന്തസ് നോക്‌ടിസ്.

  • ഭൂമിയുടേതുപോലെ ഋതുക്കളുള്ള ഗ്രഹം.

  • ഭൂമിയുടേതിന് സമാനമായ ഭ്രമണകാലമുള്ള (ദിനരാത്രങ്ങൾ) ഗ്രഹമാണ് ചൊവ്വ. 

  • ഫോബോസ്, ഡീമോസ് എന്നിവയാണ് ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങൾ.

  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഡീമോസ് ആണ്.

  • ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബോസ് ആണ് 'കറുത്ത ചന്ദ്രൻ' എന്നറിയപ്പെടുന്നത്.

  • മുൻപ് ജലം കണ്ടെത്തിയ ഗ്രഹം.

  • ചൊവ്വയുടെ ഉപരിതലത്തിൽ 1976-ൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകമാണ് അമേരിക്കയുടെ വൈക്കിങ് -1

  • വൈക്കിങ് -1 ചൊവ്വയിൽ ഇടിച്ചിറങ്ങിയ സ്ഥലമാണ് ക്രൈസ് പ്ലാനിറ്റിയ.

  • കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം.

  • കാൾ സാഗൻ സ്‌മാരകം (Carl Sagan Memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം.

  • ചൊവ്വയിലെ രാജ്യാന്തര നിലയമാണ് നാസയുടെ കാൾ സാഗൻ ഇൻ്റർനാഷണൽ സ്പെയ്‌സ് സ്റ്റേഷൻ.

  • ബഹിരാകാശ പേടകമായ ഓപ്പർച്യൂണിറ്റി ചൊവ്വയിലിറങ്ങിയ സ്ഥലമാണ് മെറിഡിയാനി പ്ലാനം (2004-ൽ).

  • ചൊവ്വയുടെ ചിത്രങ്ങളെടുത്ത ആദ്യ ബഹിരാകാശ വാഹനമാണ് നാസയുടെ മറീനർ-4

  • ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശവാഹനവും ഇതാണ്.

  • അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസയുടെ പ്രധാന ചൊവ്വ പര്യവേഷണ വാഹനങ്ങളാണ് പാത് ഫൈൻഡർ, സ്‌പിരിറ്റ്, ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി, വൈക്കിങ്, മാവേൻ എന്നിവ.

  • യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയുടെ പ്രധാന ചൊവ്വ പര്യവേഷണ വാഹനമാണ് മാർസ് എക്സ‌്പ്രസ് (2003-ൽ)



Related Questions:

കോൺസ്റ്റലേഷനുകൾക്ക് പേരുകൾ നിശ്ചയിക്കുന്നത് :
ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം ...................... പ്രകാശവർഷം അകലെയാണ് സൂര്യൻ.
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏതാണ് ?
ഏത് ഗ്രഹത്തിന് അന്തരീക്ഷത്തിലാണ് ആണവ ഓക്സിജൻ സാന്നിധ്യം കണ്ടെത്തിയത് ?

ശനിയുടെ ഉപഗ്രഹമായ ' ടൈറ്റൻ ' മായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ? 

  1. ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 
  2. ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 
  3. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം ഓക്സിജൻ ആണ്