Challenger App

No.1 PSC Learning App

1M+ Downloads
ചോർപ്പിൻ്റെ ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം :

Aടൊർണാഡോ

Bഹരികെയ്ൻസ്

Cസൈക്ലോൺ

Dടൈഫൂൺ

Answer:

A. ടൊർണാഡോ

Read Explanation:

അസ്ഥിരവാതങ്ങൾ (Variable Winds)


ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:

  • ചക്രവാതം (Cyclone)

  • പ്രതിചക്രവാതം (Anticyclone)

 ടൊർണാഡോ (Tornado)

  • ഏറ്റവും പ്രക്ഷുബ്‌ധമായ അന്തരീക്ഷ പ്രതിഭാസം ടൊർണാഡോ.

  • മധ്യ-അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്.

  • ചോർപ്പിൻ്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം

  • ടൊർണാഡോ മൂലം ഏറ്റവും നാശനഷ്ട‌ങ്ങൾ ഉണ്ടാകുന്ന രാജ്യം അമേരിക്ക

  • ആർദ്രതയും അത്യുഷ്‌ണവും അനുഭവപ്പെടുന്ന ദിവസങ്ങളിലെ ശക്തമായ സംവഹനപ്രക്രിയ (convection)യിലൂടെ രൂപംകൊള്ളുന്നത് 

  • ഇടിയും മിന്നലുമുണ്ടാക്കുന്ന പൂർണവികാസം പ്രാപിച്ച കുമുലോ-നിംബസ് മേഘങ്ങളാണ് ടൊർണാഡോ

  • ടൊർണാഡോ കടന്നുപോകുന്ന പാത അറിയപ്പെടുന്നത് ഡാമേജ് പാത്ത്

  • കടലിനുമുകളിൽ ഉണ്ടാകുന്ന ടൊർണാഡോകൾ water sprouts


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :

  • ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം. 

  • ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം 

  • സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് 

ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് ?
വില്ലി വില്ലീസ് എന്ന ഉഷ്ണ ചക്ര വാതം വീശുന്നത് എവിടെ ?
Around a low pressure center in the Northern Hemisphere, surface winds

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ദക്ഷിണാർധഗോളത്തിൽ 35ºയ്ക്കും 45ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അലറുന്ന നാല്‌പതുകൾ
  2. ദക്ഷിണാർധഗോളത്തിൽ 45ºയ്ക്കും 55ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അലമുറയിടുന്ന അറുപതുകൾ
  3. ദക്ഷിണാർധഗോളത്തിൽ 55ºയ്ക്കും 65ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ കഠോരമായ അൻപതുകൾ
  4. ടാസ്‌മാനിയ, ന്യൂസിലാൻ്റ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ് അലറുന്ന നാൽപതുകൾ