App Logo

No.1 PSC Learning App

1M+ Downloads
ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aനിവർത്തന പ്രക്ഷോഭം

Bപൗരസമത്വ പ്രക്ഷോഭം

Cഉത്തരവാദ ഭരണ പ്രക്ഷോഭം

Dകടയ്ക്കൽ പ്രക്ഷോഭം

Answer:

C. ഉത്തരവാദ ഭരണ പ്രക്ഷോഭം

Read Explanation:

ഉത്തരവാദ ഭരണ പ്രക്ഷോഭം

  • 1938-39 കാലഘട്ടത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലുമായി നടന്ന പ്രക്ഷോഭം 
  • ജനാധിപത്യം(ഉത്തരവാദ ഭരണം) സ്ഥാപിക്കുക, തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി യുടെ ദുർഭരണം അവസാനിപ്പിക്കുക എന്നിവയായിരുന്നു ഈ പ്രക്ഷോഭത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ
  • തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന - തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌
  • കൊച്ചിയിൽ ഉത്തരവാദ ഭരണം നേടിയെടുക്കാൻ വേണ്ടി പ്രക്ഷോഭം നയിച്ച സംഘടനകൾ - കൊച്ചിന്‍ കോണ്‍ഗ്രസ്സ്‌, കൊച്ചി സ്റ്റേറ്റ് കോണ്‍ഗ്രസ്‌, കൊച്ചിരാജ്യ പ്രജാമണ്ഡലം
  • ഉത്തരവാദഭരണ പ്രക്ഷോഭത്തിൻ്റെ പ്രധാന നേതാക്കൾ: പട്ടംതാണുപിള്ള ,ടി എം വർഗീസ്
  • ഉത്തരവാദ ഭരണ പ്രക്ഷോഭ കാലത്ത് നിരോധിച്ച സംഘടനകള്‍ : തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌, യൂത്ത്‌ ലീഗ്‌
  • ഉത്തരവാദ പ്രക്ഷോഭത്തിന് അനുകൂലിച്ചുകൊണ്ട് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മലബാർ ജാഥ നയിച്ചത് : എകെജി. 
  • ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവിതാംകൂർ സന്ദർശിച്ച് അറസ്റ്റ് വരിച്ച ദേശീയ വനിതാ നേതാവ് : കമലാദേവി ചതോപാധ്യായ. 
  • സർ സി പി രാമസ്വാമി അയ്യർ ദിവാൻ പദവി രാജി വെച്ച് നാടുവിടാൻ കാരണമായ പ്രക്ഷോഭം
  • തിരുവിതാംകൂറിൽ 1947 സെപ്തംബർ 4 ന് ഉത്തരവാദ ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ രാജാവ് ഒപ്പു വെച്ചു.
  • തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് കോൺഗ്രസ്സ് ഭൂരിപക്ഷത്തോടെ വിജയിച്ച് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി
  • കൊച്ചിയിൽ രാജഭരണം അവസാനിക്കുകയും പനമ്പള്ളി ഗോവിന്ദ മേനോൻ പ്രധാന മന്ത്രിയായി ഒരു ജനകീയ മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു

നിയമലംഘനം 

  • ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ നിയമലംഘനം എന്ന പ്രക്ഷോഭ രീതിയാണ് ആവിഷ്കരിച്ചത്
  • ഇതിനായി സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷൻ എന്ന പദവിക്ക് പകരം ഡിക്ടേറ്റര്‍ അഥവാ ഏകാധിപതി എന്ന് പദവി രൂപീകരിച്ചു
  • ആദ്യ ഡിക്ടേറ്റര്‍ - പട്ടം താണുപിള്ള

രാജധാനി മാർച്ച്

  • ഉത്തരവാദഭരണ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തിരുവിതാംകൂറിൽ നടന്ന മാർച്ച്
  • രാജധാനി മാർച്ച് നയിച്ചത് - അക്കമ്മ ചെറിയാന്‍
  • തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു മാർച്ച് 

ഉത്തരവാദ ഭരണ പ്രക്ഷോഭം ആയി ബന്ധപ്പെട്ട് നടന്ന പ്രധാനപ്പെട്ട ജാഥകൾ:

  1. എ കെ ഗോപാലന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നുള്ള ജാഥ 
  2.  ശിവരാജപാണ്ഡ്യന്റെ നേതൃത്വത്തിൽ മധുരയിൽ നിന്നും അനുഭാവം പ്രകടിപ്പിച്ച് ജാഥ പുറപ്പെട്ടു.ഈ ജാഥക്കെതിരെ നടന്ന പോലീസ് മർദ്ദനത്തിൽ ശിവരാജ പാണ്ഡ്യൻ കൊല്ലപ്പെട്ടു
  3. ഗണപതി കമ്മത്തിന്റെ നേതൃത്വത്തിൽ തെക്കൻ കർണാടകയിൽ  നിന്നുള്ള ജാഥ 
  4. കെ കെ വാര്യരുടെ നേതൃത്വത്തിൽ കൊച്ചിൻ ജാഥ 

Related Questions:

"തിരുകൊച്ചിയെയും മദിരാശിയെയും ഉൾക്കൊള്ളിച്ചു ഒരു ദക്ഷിണ സംസ്ഥാനം രൂപീകരിച്ചോളൂ. മലബാറിനെ ഉൾപ്പെടുത്തി കേരളം എന്ന സംസ്ഥാനം വേണ്ട" എന്നത് ഏതു സംഘടനയുടെ വാക്കുകളാണ്?
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണം എന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏതു?
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതൃത്വം ആരായിരുന്നു?
തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രെസ്സിൻ്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ ആണ് ?
1920ലെ മഞ്ചേരി സമ്മേളനത്തിൽ തീവ്രദേശീയ വാദികളുടെ നേതാവ് ആരായിരുന്നു?