Challenger App

No.1 PSC Learning App

1M+ Downloads
ജയപ്രകാശ് നാരായണിൻ്റെ നേതൃത്വത്തിൽ ' കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ' രൂപം കൊണ്ട വർഷം ഏത് ?

A1932

B1933

C1934

D1935

Answer:

C. 1934

Read Explanation:

ജയപ്രകാശ് നാരായണ്‍

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവും.
  • ലോക്നായക് എന്നും ജെ.പി എന്നും അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
  • ക്വിറ്റ് ഇന്ത്യ വിപ്ലവത്തിൻ്റെ നായകൻ ( Hero of quit India movement) എന്ന് വിശേഷിക്കപ്പെടുന്ന നേതാവ് .
  • സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്

  • പബ്ലിക് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയ വ്യക്തി.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ ജയിൽചാടി വേഷം മാറി പലഭാഗത്തും ഒളിവിൽ കഴിഞ്ഞ് സമരം ശക്തിപ്പെടുത്തുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന നേതാവ്.
  • 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.

  • 1950 ൽ സർവ്വോദയ പ്ലാൻ മുന്നോട്ട് വെച്ചു
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്വാതന്ത്ര്യാനന്തരം കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ച്  പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി.
  • 1970 കളിൽ ഇന്ദിരാഗാന്ധിയുടെ മുഖ്യ പ്രതിപക്ഷ നേതാവായിരുന്നു
  • 1977ൽ ജനതാപാർട്ടി രൂപവത്കരണത്തിന് ജെ.പി നേതൃത്വം നൽകി. 

 


Related Questions:

ബ്രിട്ടീഷ് പാർലമെൻ്റ് ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം പാസ്സാക്കിയ വര്‍ഷം ?
ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. നീലം കർഷകരുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു ചമ്പാരൻ സത്യാഗ്രഹം
  2. കർഷക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു അഹമ്മദാബാധിലെ സത്യാഗ്രഹ
  3. തുണിമിൽ തൊഴിലാളികളുടെ പ്രശ്നപരിഹാരമായിരുന്നു ഗാന്ധിജി നടത്തിയ ഖേഡ സത്യാഗ്രഹത്തിന്റെ ലക്ഷ്യം
  4. സിവിൽ നിയമലംഘന പ്രസ്ഥാവനയുമായി ബന്ധപ്പെട്ട് ഗാന്ധിജി സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടു
    മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?
    'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?