Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം എന്ത്?

Aതിളപ്പിക്കൽ

Bലൈം ചേർക്കൽ

Cആസിഡ് ചേർക്കൽ

Dഡിസ്റ്റിലേഷൻ

Answer:

A. തിളപ്പിക്കൽ

Read Explanation:

  • സാർവ്വികലായകം എന്നറിയപ്പെടുന്നത് - ജലം

  • നിരവധി വസ്തുക്കളെ ലയിപ്പിക്കുന്നതിനാലും വ്യാപകമായി ലായനികൾ തയാറാക്കാൻ ഉപയോഗിക്കുന്നതു കൊണ്ടുമാണ് ജലത്തിനെ സാർവ്വികലായകം എന്ന് പറയുന്നത്

  • ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ്

  • ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം - തിളപ്പിക്കൽ

  • ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലി

  • ജലത്തിന്റെ പി. എച്ച് മൂല്യം - 7

  • ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിരവീര്യലായകം എന്നും വിളിക്കുന്നു

  • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8

  • ജലത്തിന്റെ തിളനില - 100°C

  • ജലത്തിന്റെ ഖരാങ്കം - 0°C
     


Related Questions:

A solution which contains the maximum possible amount of solute at any given temperature is known as
റൗൾട്ടിന്റെ നിയമപ്രകാരം, ഒരു ലായനിയിലെ ഒരു ഘടകത്തിന്റെ ഭാഗിക ബാഷ്പമർദ്ദം (partial vapor pressure) എന്തിന് ആനുപാതികമാണ്?
പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു ---- ആണ്?
താഴെ പറയുന്നവയിൽ ഏതാണ് ലേയത്വ ഗുണനഫലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
ഒരു കിലോഗ്രാം ലായകത്തിലുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണത്തെ എന്ത് വിളിക്കുന്നു?