ജലവാഹനങ്ങളിൽ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം :
Aറഡാർ
Bജി.പി.എസ്
Cഎക്കോസൗണ്ടർ
Dകോമ്പസ്
Answer:
C. എക്കോസൗണ്ടർ
Read Explanation:
എക്കോ സൗണ്ടർ
ശബ്ദ സ്പന്ദനങ്ങൾ വെള്ളത്തിലേക്ക് കടത്തിവിട്ട് ജലത്തിന്റെ ആഴം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു തരം SONAR (സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിംഗ്) ഉപകരണമാണ് എക്കോ സൗണ്ടർ.
ഡെപ്ത് ഫൈൻ്റർ എന്നും അറിയപ്പെടുന്നു.
ജലവാഹനങ്ങളുടെ അടിത്തട്ടിൽ നിന്ന് ശബ്ദ തരംഗങ്ങൾ പ്രക്ഷേപണം ചെയ്യുകയും കടലിൽ നിന്ന് പ്രതിധ്വനി തിരിച്ച് വരാൻ എടുക്കുന്ന സമയം അളക്കുകയും ചെയ്യുക എന്ന തത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.