Challenger App

No.1 PSC Learning App

1M+ Downloads
ജഹാംഗീർ ചക്രവർത്തിയുടെ ആത്മകഥയായ ' തുസുക് ഇ ജഹാംഗീരി' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്

Aഹിന്ദി

Bപേർഷ്യൻ

Cഅറബി

Dഉറുദു

Answer:

B. പേർഷ്യൻ

Read Explanation:

തുസുക് ഇ ജഹാംഗീരി

  • മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ആത്മകഥ
  • പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ടിരിക്കുന്നു.
  • 'ജഹാംഗീർനാമ' എന്നും അറിയപ്പെടുന്നു.
  • അദ്ദേഹത്തിന്റെ പൂർവികനായ ബാബറുടെ ആത്മകഥ 'തുസുക് ഇ ബാബരി'യുടെ മാതൃകയിൽ എഴുതപ്പെട്ടത്.
  • തന്റെ ഭരണത്തിന്റെ ചരിത്രത്തിന് പുറമേ, കല, രാഷ്ട്രീയം, കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളും ജഹാംഗീർ ഈ കൃതിയിൽ നടത്തിയിരിക്കുന്നു.

Related Questions:

അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രജപുത്ര രാജകുമാരി ?
അക്ബറുടെ ഭൂനികുതി സമ്പ്രദായം ഏതായിരുന്നു ?
മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ആരാണ് ?
The second battle of Panipat was held in :
The battle of Khanwa was fought between-