ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ ആരായിരുന്നു ?
Aമുഹമ്മദ് അലി ജൗഹർ
Bഹക്കീം അജ്‌മൽ ഖാൻ
Cഎം.എ അൻസാരി
Dസക്കീർ ഹുസൈൻ
Answer:
B. ഹക്കീം അജ്‌മൽ ഖാൻ
Read Explanation:
ജാമിയ മില്ലിയ ഇസ്ലാമിയ
- ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ.
- ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ
- 1920 ലാണ് ജാമിഅ മില്ലിയ്യ സ്ഥാപിതമായത്.
- മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നീ നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്.
- 1988 ലെ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു
- അലീഗഢിലാണ് സർവകലാശാല അരംഭിച്ചതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെക്ക് മാറ്റപെട്ടു
ഹക്കീം അജ്‌മൽഖാൻ
- ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്നു ഹക്കീം അജ്‌മൽഖാൻ
- 1921ൽ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് സമ്മളനത്തിൽ സി.ആർ. ദാസിന്റെ അസാന്നിധ്യത്തിൽ, അധ്യക്ഷപദവും വഹിച്ചു.
- ഹക്കിം അജ്മൽ ഖാന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും 'ലോക യുനാനി ദിനം' ആചരിക്കുന്നത് (ഫെബ്രുവരി 11)