Challenger App

No.1 PSC Learning App

1M+ Downloads
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?

A1917

B1919

C1923

D1921

Answer:

B. 1919

Read Explanation:

ജാലിയൻ വാലാബാഗ് കൂട്ടക്കൊല

  • 1919 മാർച്ചിൽ ബ്രിട്ടീഷ് ഗവൺമെൻറ് റൗലറ്റ് ആക്ട് എന്ന കരിനിയമം പാസ്സാക്കി.
  • വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി.
  • റൗലറ്റ് നിയമത്തിനെതിരേ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്യുകയും,രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.
  • പഞ്ചാബിലെ അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ  ജനങ്ങൾ  ഒത്തുകൂടി
  • ഈ  ജനക്കൂട്ടത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് സൈന്യം വെടിവെപ്പ് നടത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ - ജനറൽ റെജിനാൾഡ് ഡയർ
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ് ഗവർണർ - മൈക്കിൾ ഒ ഡയർ
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിക്കാൻ വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച കമ്മിഷൻ : ഹണ്ടർ കമ്മീഷൻ

Related Questions:

ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കപ്പെട്ട 1942 ലെ INC സമ്മേളനം നടന്നത് എവിടെ ആയിരുന്നു ?
മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?
'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?
തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മൈക്കിൾ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു?