Challenger App

No.1 PSC Learning App

1M+ Downloads

ജി 20 (G-20 ) ഉച്ചകോടി 2023 ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താനകളിൽ ശരിയായവ ഏത് ?

  1. ന്യൂഡൽഹിയിൽ വെച്ച് നടന്നു. 
  2. നരേന്ദ്രമോദി ചെയർമാൻ ആയിരുന്നു.
  3. "വസുദൈവ കുടുംബകം" മുദ്രാവാക്യം (Moto) ആയിരുന്നു.
  4. പതിനെട്ടാമത്തെ ഉച്ചകോടി ആയിരുന്നു.

A(i), (ii) & (iii) മാത്രം ശരിയാണ്

B(ii), (ii) & (iv) മാത്രം ശരിയാണ്

C(i), (iii) & (iv) മാത്രം ശരിയാണ്

Dഎല്ലാം (i), (ii), (iii) & (iv) ശരിയാണ്

Answer:

D. എല്ലാം (i), (ii), (iii) & (iv) ശരിയാണ്

Read Explanation:

ജി-20 ഉച്ചകോടി

  • ലോകത്തെ സാമ്പത്തിക ശക്തികളായ ജി 8 രാജ്യങ്ങളും വളർന്നു വരുന്ന സാമ്പത്തിക ശക്തികളായ 11 രാജ്യങ്ങളും ഉൾപ്പടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി-20.
  • ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളും പ്രശ്നങ്ങളുമാണ് ജി-20 ഉച്ചകോടികളിൽ ചർച്ച ചെയ്യാറ്. 
  • ജി 20 നിലവിൽ വന്ന വർഷം -1999 സെപ്റ്റംബർ 26
  • ജി 20 യുടെ രൂപീകരണത്തിന് കാരണമായ പ്രഖ്യാപനം - ബ്രസീലിയ പ്രഖ്യാപനം 
  •  2023 വരെ 18  തവണ ജി 20 യോഗം ചേർന്നു.
  • ജി 20 യുടെ പ്രഥമ ഉച്ചകോടി നടന്നത് - 2008 നവംബറിൽ വാഷിംഗ്ടണിൽ 
  • 2020 ലെ ജി 20 ഉച്ചകോടിയുടെ വേദി - റിയാദ് (സൗദി അറേബ്യ)
  •  2021 ലെ ജി 20 ഉച്ചകോടിയുടെ വേദി - റോം (ഇറ്റലി)
  • 2022 ലെ ജി 20 ഉച്ചകോടിയുടെ വേദി - ബാലി (ഇന്തോനേഷ്യ)
  • 2023 ലെ ജി 20 ഉച്ചകോടിയുടെ വേദി - ഡൽഹി (ഇന്ത്യ)
  • 2024 ലെ ജി 20 ഉച്ചകോടിയുടെ വേദിയാകുന്നത് - ബ്രസീൽ
  • നിലവിലെ ജി20 സംഘടനയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യം - ഇന്ത്യ
  • അധ്യക്ഷസ്ഥാനം ഓരോവർഷം ഓരോ രാജ്യത്തിന് മാറിമാറിയെത്തും. 
  • ഇന്ത്യയുടെ അധ്യക്ഷത പദവിയുടെ കാലാവധി- 2022 ഡിസംബർ 01 മുതൽ 2023 നവംബർ 30 വരെ.
  • 2023ലെ ജി 20 ഉച്ചകോടിയിൽ ഇന്ത്യ മുന്നോട്ടുവെച്ച ആപ്തവാക്യം - വസുധൈവ കുടുംബകം (ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി)
  • 2023 സെപ്റ്റംബറിൽ 18-ാമത് G20 ഉച്ചകോടി ഇന്ത്യ ആതിഥേയത്വം വഹിച്ചു.
  • G20 ഉച്ചകോടി 2023 സെപ്റ്റംബർ 9-10 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്‌സിബിഷൻ-കൺവെൻഷൻ സെന്ററിൽ നടന്നു.
  • ഇന്ത്യയിൽ നടന്ന ആദ്യത്തെ G20 ഉച്ചകോടിയാണിത്.
  • 2023 G20 ഇന്ത്യൻ ഷെർപ്പ - അമിതാബ് കാന്ത്

Related Questions:

യു.എൻ പൊതുസഭ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷം ?
The Asiatic Society of Bengal was founded by
'തേർഡ് വിൻഡോ' എന്നത് ഏത് അന്താരാഷ്‌ട്ര സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇൻറർനാഷണൽ റെഡ് ക്രോസ് & റെഡ് ക്രെസൻറ് മൂവ്മെൻറ്റിൻ്റെ ആസ്ഥാനം എവിടെയാണ് ?
പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ അധ്യക്ഷനായ വ്യക്തി ആര് ?