Challenger App

No.1 PSC Learning App

1M+ Downloads
ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :

Aകണ

Bസ്കർവി

Cഗോയിറ്റർ

Dനിശാന്ധത

Answer:

D. നിശാന്ധത

Read Explanation:

  • ജീവകം A യുടെ രാസനാമം -റെറ്റിനോൾ 
  • ആദ്യമായി കണ്ടെത്തിയ വൈറ്റമിനാണ് -വൈറ്റമിൻ A .
  • വൈറ്റമിൻ A കണ്ടെത്തിയത് -ഫ്രഡറിക് ഗോലാൻഡ് ഹോപ്‌കിൻസ് .
  • വൈറ്റമിൻ A സംഭരിക്കപ്പെടുന്നത് കരളിലാണ് .
  • ജീവകം A യുടെ ആധിക്യം മൂലമുണ്ടാകുന്ന രോഗം -ഹൈപ്പർ വിറ്റാമിനോസിസ് A .
  • ജീവകം A യുടെ സ്രോതസ്സ് -ചീര ,മുരിങ്ങയില ,കാരറ്റ് ,പാൽ ഉൽപ്പന്നങ്ങൾ .
  • പ്രതിരോധ കുത്തിവെയ്‌പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിനാണ് വൈറ്റമിൻ A .
  • പാലിൽ സുലഭമായിട്ടുള്ള ജീവകം -ജീവകം A .
  • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തുവാണ് -ബീറ്റാകരോട്ടിൻ .

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഡിഫ്തീരിയ രോഗാവസ്ഥയില്‍ ചാരനിറത്തിലുള്ള ഒരാവരണം തൊണ്ടയില്‍ വ്യാപിക്കുന്നു.

2. ഇതിന് കാരണം രോഗകാരിയായ വൈറസ് ഉത്പാദിപ്പിക്കുന്ന ടോക്സിനുകള്‍ നശിപ്പിക്കുന്ന ശ്ളേഷ്മാവരണത്തിലെ കോശങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം കട്ടിയുള്ള ചാരനിറത്തിലുള്ള ഒരാവരണം തൊണ്ടയില്‍ ഉണ്ടാക്കുന്നു. 

3.പ്രളയബാധിത പ്രദേശങ്ങളില്‍ ജലജന്യരോഗങ്ങളെ തടയേണ്ടത് അത്യാവശ്യമാണ്.

' നിശ്ശബ്ദനായ കൊലയാളി ' എന്നറിയപ്പെടുന്ന രോഗം ?
ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :

ചുവടെ നല്‍കിയ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗമേതെന്ന് എഴുതുക:

1.രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടിയിരിക്കുന്നു.

2.കണ്ണിന്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞനിറം.

എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏത് ?