Challenger App

No.1 PSC Learning App

1M+ Downloads
ജീവികളുടെ പ്രത്യേകതകൾ എല്ലാ വസ്തുക്കളിലും ആരോപിച്ചുകൊണ്ടുള്ള ചിന്തനം നടക്കുന്ന ഘട്ടം ?

Aഇന്ദ്രിയ ചാലകം

Bമനോവ്യാപാരപൂർവ്വ ചിന്തനം

Cരൂപാത്മക ചിന്തനം

Dഔപചാരിക മനോവ്യാപാരം

Answer:

B. മനോവ്യാപാരപൂർവ്വ ചിന്തനം

Read Explanation:

പിയാഷെ (Jean Piaget)

  • വൈജ്ഞാനിക വികസനം എന്ന ആശയം മുന്നോട്ട് വെച്ചത്, പിയാഷെ (Jean Piaget) ആണ്.
  • ശൈശവത്തിൽ നിന്നും പക്വതയിലേക്കുള്ള വളർച്ചയിൽ, ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെ ആർജിച്ച അനുഭവങ്ങൾ, മനുഷ്യന്റെ ചിന്താക്രിയയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
  • പിയാഷെയുടെ അഭിപ്രായത്തിൽ ഓരോ ഘട്ടവും, പുതിയ ബൗദ്ധിക പ്രവർത്തനങ്ങളുടെ ആവിർഭാവം കൊണ്ട് വ്യത്യസ്തമാകുന്നു.
  • എല്ലാ കുട്ടികളും ഈ പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്. എന്നിരുന്നാലും, പുരോഗതിയുടെ തോത് എല്ലാവരിലും ഒരുപോലെയായിരിക്കില്ല.

പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ:

ഘട്ടം: ഇന്ദ്രിയ ചാലക ഘട്ടം (Sensory Motor Stage)

പ്രായ പരിധി: 0-2 വയസ്

സവിശേഷതകൾ:

  1. റിഫ്ളക്സുകൾ, സംവേദനം, ചലനം തുടങ്ങിയവയിലൂടെ ചുറ്റുപാടിൽ നിന്ന് ഗ്രഹിക്കുന്നു.
  2. മറ്റുള്ളവരെ അനുകരിയ്ക്കുവാൻ തുടങ്ങുന്നു.
  3. സംഭവങ്ങൾ ഓർത്തു വയ്ക്കുവാൻ ആരംഭിക്കുന്നു.
  4. വസ്തുസ്ഥിരത (Object Permanence) ഈ ഘട്ടത്തിന്റെ അവസാനം മാത്രം ആർജിക്കുന്നു.
  5. റിഫ്ലക്സ് പ്രവർത്തനങ്ങളിൽ നിന്നും ബോധപൂർമായ പ്രവർത്തനങ്ങളിലേക്കുള്ള മാറ്റം

 

ഘട്ടം: പ്രാഗ്മനോവ്യാപാര ഘട്ടം (Pre-Operational Stage)

പ്രായ പരിധി: 2-7 വയസ്

സവിശേഷതകൾ:

  1. ഭാഷ വികസിക്കുന്നു
  2. വസ്തുക്കളെ സൂചിപ്പിക്കുവാൻ പ്രതി രൂപങ്ങൾ (Symbols) ഉപയോഗിച്ച് തുടങ്ങുന്നു.
  3. സ്വന്തം വീക്ഷണത്തിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്നു (Ego centric thought)
  4. കേന്ദ്രീകൃത ചിന്തനം (Centration)
  5. ഒരു ദിശയിലേക്ക് മാത്രം ചിന്തിക്കുവാൻ കഴിയുന്നു (Irreversibility)
  6. എല്ലാ വസ്തുക്കളും, ജീവനുള്ളവയുടെ പ്രത്യേകതകൾ പ്രകടിപ്പിക്കുന്നതായി കരുതുന്നു (Animism)

 

ഘട്ടം: മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage)

പ്രായ പരിധി: 7-11 വയസ്

സവിശേഷതകൾ:

  1. തന്റെ മുന്നിൽ അനുഭവവേദ്യമായ പ്രശ്നങ്ങളെക്കുറിച്ച് യുക്തിപൂർവം ചിന്തിക്കാൻ കഴിയുന്നു.
  2. ചിന്തയിൽ സ്ഥിരത ആർജിക്കുന്നു.
  3. പല സവിശേഷതകൾ പരിഗണിച്ചു കൊണ്ട് നിഗമനത്തിൽ എത്തി ചേരുന്നു.
  4. പ്രത്യാവർത്തനത്തിലുള്ള കഴിവ് ആർജിക്കുന്നു.
  5. ഭൂതം, വർത്തമാനം, ഭാവി (Past, Present, Future) എന്നിവ മനസിലാക്കുന്നു.

 

ഘട്ടം: ഔപചാരിക മനോവ്യാപാര ഘട്ടം (Formal Operational Stage)

പ്രായ പരിധി: 11 വയസ് മുതൽ (കൗമാരവും അതിന് ശേഷവും)

സവിശേഷതകൾ:

  1. പരികൽപ്പനകൾ രൂപീകരിക്കുന്നതിനും, പരിശോധിക്കുന്നതിനും കഴിയുന്നു.
  2. അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നു.
  3. പല വീക്ഷണ കോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി കാണുന്നു.
  4. സാമൂഹ്യ പ്രശ്നങ്ങൾ, നീതി ബോധം, സ്വത്വ ബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുന്നു.

 


Related Questions:

In which of the following areas do deaf children tend to show relative inferiority to normal children?
റാണിക്ക് അഞ്ച് വയസ്സാണ്. റാണി പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് വരുന്നത് ?
"ഒരേ തീ തന്നെയാണ് വെണ്ണയെ ഉരുക്കുന്നതും മുട്ടയെ കട്ടിയാക്കുന്നതും" ("It is the same fire that melts the butter and hardens the egg") എന്ന ഉദ്ധരണി എന്തിനെയാണ് സൂചിപ്പിക്കുന്നത്?
"ഞാൻ കരഞ്ഞാൽ അമ്മ വരും', വസ്തുക്കൾ ഇട്ടാൽ ഒച്ചയുണ്ടാവും" - എന്നെല്ലാം കുട്ടികൾ തിരിച്ചറിയുന്ന പ്രായ ഘട്ടം ?

കോൾബര്‍ഗിന്റെ "ശിക്ഷയും അനുസരണയും" എന്ന ഘട്ടവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. തൻ്റെ താല്പര്യ സംരക്ഷണത്തിന് വേണ്ടി ഓരോരുത്തർക്കും നിയമം അനുസരിക്കുകയോ ലംഖിക്കുകയോ ചെയ്യാം എന്ന് കരുതുന്നു.
  2. ശിക്ഷ ലഭിക്കുന്ന പ്രവർത്തികൾ തെറ്റും അധർമ്മവുമായി കരുതുന്നു 
  3. ന്യായ അന്യായങ്ങൾ തീരുമാനിക്കുന്നത്‌ മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നതിന്റെ വെളിച്ചത്തിൽ
  4. അനുസരണ കാട്ടുന്നത് ശിക്ഷ ഒഴിവാക്കാൻ