App Logo

No.1 PSC Learning App

1M+ Downloads
ജീവിതത്തിലെ നിർണായക ഘട്ടങ്ങളെയും വെല്ലു വിളികളെയും അഭിമുഖീകരിക്കാനും അതിജീവിക്കാനും ഉള്ള ഒരാളുടെ ആത്മാഭിമാനം കലർന്ന ഉറപ്പുള്ള തോന്നലാണ് :

Aമാതൃക നൽകുക

Bതനത് ശേഷി

Cആവർത്തനം

Dഅനുകരണം

Answer:

B. തനത് ശേഷി

Read Explanation:

അനുകരണം

  • വളരുന്ന പ്രായത്തിലുള്ള കുട്ടികൾ മാതാപിതാക്കളുടെയും മറ്റ് മുതിർന്നവരുടെയും വ്യവഹാരങ്ങളും സ്വഭാവ സവിശേഷതകളും നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. 
  • ഗുണാത്മകമായ അനുകരണമാണെങ്കിൽ സാമൂഹ്യവത്കരണം, പുരോഗമനപരവും വികാസപരവും ആയിരിക്കും.
  • ഗുണാത്മകമല്ല എങ്കിൽ വിപരീതഫലമാകും സംഭവിക്കുന്നത്.

ആവർത്തനം 

  • അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ച് ആവർത്തിക്കുന്നു.
  • ആവർത്തനത്തിലൂടെ അനുകരണം നടത്തി അത് തന്റെ വ്യവഹാരത്തിന്റെ ഭാഗമാക്കുകയും അത് ജീവിതത്തിൽ ഒരു ശീലമാക്കുകയും ചെയ്യുന്നു.

മാതൃക നൽകുക

  • അനുകരിക്കുന്നതിനും സാമൂഹ്യ ജീവിതത്തിൽ അനുവർത്തിക്കുന്നതിനും പ്രേരകമായ ഒരു മാതൃക ഉണ്ടാകണം.
  • മാധ്യമങ്ങളിലൂടെ കുട്ടിയുടെ മനസിൽ പതിയുന്ന വ്യക്തികൾ, വ്യവഹാരമാതൃകകൾ കുട്ടികൾ മാതൃകയാക്കുന്നു.

തനത് ശേഷി

  • ജീവിതത്തിലെ നിർണായക ഘട്ടങ്ങളെയും വെല്ലു വിളികളെയും അഭിമുഖീകരിക്കാനും അതിജീവിക്കാനും ഉള്ള ഒരാളുടെ ആത്മാഭിമാനം കലർന്ന ഉറപ്പുള്ള തോന്നലാണ് തനത് ശേഷി.

Related Questions:

ആർതർ ജോൺസ് അഭിക്ഷമതയെ വിശേഷിപ്പിച്ചതെങ്ങനെയാണ് ?
Which of the following is a principle of development?
സീബ്രാ വരകളിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ കുപ്പത്തൊട്ടികളിൽ നിക്ഷേപിക്കുക തുടങ്ങിയ നിയമങ്ങൾ അനുസരിക്കുന്ന കുട്ടി കോൾബർഗിൻ്റെ സാമൂഹ്യ വികാസ സിദ്ധാന്തപ്രകാരം ഏത് സ്റ്റേജിലാണ് ?
ഭാഷണാവയവങ്ങളുടെ വൈകല്യം കാരണമുണ്ടാകുന്ന ഭാഷണ വൈകല്യം ?
'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?