App Logo

No.1 PSC Learning App

1M+ Downloads
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി :

Aഅമൃതം ആരോഗ്യം

Bആരോഗ്യ കേരളം

Cവയോമിത്രം

Dനയനാമൃതം

Answer:

A. അമൃതം ആരോഗ്യം

Read Explanation:

  • അമൃതം ആരോഗ്യം - ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി

  • ആരോഗ്യ കേരളം - കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ ആരോഗ്യ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിൻകീഴിൽ 2007 മുതൽ ആരോഗ്യകേരളം പദ്ധതി കേരളത്തിൽ നടപ്പിലാക്കി വരുന്നു.

  • വയോമിത്രം - 65 വയസ് കഴിഞ്ഞ വയോജനങ്ങൾക്ക് ആരോഗ്യ സുരക്ഷ്ഷയും പരിപാലനവും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് വയോമിത്രം പദ്ധതി.

  • നയനാമൃതം - പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ-യു.കെയുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി


Related Questions:

കേരളത്തിലെ അയൽക്കൂട്ടം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള പദ്ധതി ?
ലഹരി വിരുദ്ധ പോരാട്ടത്തിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ അതിനിൽ നിന്ന് കരകയറ്റുന്നതിനുമായി എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ - കായിക രംഗങ്ങളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?
വരൾച്ച കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ഏത് ?
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?