Challenger App

No.1 PSC Learning App

1M+ Downloads
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ക്രമപ്പെടുത്തൽ (seriation), ഉഭയദിശീയ ചിന്ത (Reversibility),പകരൽ ചിന്ത (Transitivity) തുടങ്ങിയവ വികസിക്കുന്ന വൈജ്ഞാനിക വികാസ ഘട്ടമേത് ?

Aഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Stage)

Bമൂർത്ത മനോവ്യാപാരഘട്ടം (Concrete Operational Stage)

Cഇന്ദ്രിയചാലക ഘട്ടം (Sensory Motor Stage)

Dപ്രാഗ്മനോവ്യാപാര ഘട്ടം (Pre Operational Stage)

Answer:

B. മൂർത്ത മനോവ്യാപാരഘട്ടം (Concrete Operational Stage)

Read Explanation:

പിയാഷെ (Jean Piaget)

  • വൈജ്ഞാനിക വികസനം എന്ന ആശയം മുന്നോട്ട് വെച്ചത്, പിയാഷെ (Jean Piaget) ആണ്.
  • ശൈശവത്തിൽ നിന്നും പക്വതയിലേക്കുള്ള വളർച്ചയിൽ, ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെ ആർജിച്ച അനുഭവങ്ങൾ, മനുഷ്യന്റെ ചിന്താക്രിയയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
  • പിയാഷെയുടെ അഭിപ്രായത്തിൽ ഓരോ ഘട്ടവും, പുതിയ ബൗദ്ധിക പ്രവർത്തനങ്ങളുടെ ആവിർഭാവം കൊണ്ട് വ്യത്യസ്തമാകുന്നു.
  • എല്ലാ കുട്ടികളും ഈ പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്. എന്നിരുന്നാലും, പുരോഗതിയുടെ തോത് എല്ലാവരിലും ഒരുപോലെയായിരിക്കില്ല.

പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ:

ഘട്ടം: ഇന്ദ്രിയ ചാലക ഘട്ടം (Sensory Motor Stage)

പ്രായ പരിധി: 0-2 വയസ്

സവിശേഷതകൾ:

  1. റിഫ്ളക്സുകൾ, സംവേദനം, ചലനം തുടങ്ങിയവയിലൂടെ ചുറ്റുപാടിൽ നിന്ന് ഗ്രഹിക്കുന്നു.
  2. മറ്റുള്ളവരെ അനുകരിയ്ക്കുവാൻ തുടങ്ങുന്നു.
  3. സംഭവങ്ങൾ ഓർത്തു വയ്ക്കുവാൻ ആരംഭിക്കുന്നു.
  4. വസ്തുസ്ഥിരത (Object Permanence) ഈ ഘട്ടത്തിന്റെ അവസാനം മാത്രം ആർജിക്കുന്നു.
  5. റിഫ്ലക്സ് പ്രവർത്തനങ്ങളിൽ നിന്നും ബോധപൂർമായ പ്രവർത്തനങ്ങളിലേക്കുള്ള മാറ്റം

 

ഘട്ടം: പ്രാഗ്മനോവ്യാപാര ഘട്ടം (Pre-Operational Stage)

പ്രായ പരിധി: 2-7 വയസ്

സവിശേഷതകൾ:

  1. ഭാഷ വികസിക്കുന്നു
  2. വസ്തുക്കളെ സൂചിപ്പിക്കുവാൻ പ്രതി രൂപങ്ങൾ (Symbols) ഉപയോഗിച്ച് തുടങ്ങുന്നു.
  3. സ്വന്തം വീക്ഷണത്തിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്നു (Ego centric thought)
  4. കേന്ദ്രീകൃത ചിന്തനം (Centration)
  5. ഒരു ദിശയിലേക്ക് മാത്രം ചിന്തിക്കുവാൻ കഴിയുന്നു (Irreversibility)
  6. എല്ലാ വസ്തുക്കളും, ജീവനുള്ളവയുടെ പ്രത്യേകതകൾ പ്രകടിപ്പിക്കുന്നതായി കരുതുന്നു (Animism)

 

ഘട്ടം: മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage)

പ്രായ പരിധി: 7-11 വയസ്

സവിശേഷതകൾ:

  1. തന്റെ മുന്നിൽ അനുഭവവേദ്യമായ പ്രശ്നങ്ങളെക്കുറിച്ച് യുക്തിപൂർവം ചിന്തിക്കാൻ കഴിയുന്നു.
  2. ചിന്തയിൽ സ്ഥിരത ആർജിക്കുന്നു.
  3. പല സവിശേഷതകൾ പരിഗണിച്ചു കൊണ്ട് നിഗമനത്തിൽ എത്തി ചേരുന്നു.
  4. പ്രത്യാവർത്തനത്തിലുള്ള കഴിവ് ആർജിക്കുന്നു.
  5. ഭൂതം, വർത്തമാനം, ഭാവി (Past, Present, Future) എന്നിവ മനസിലാക്കുന്നു.

 

ഘട്ടം: ഔപചാരിക മനോവ്യാപാര ഘട്ടം (Formal Operational

പ്രായ പരിധി: 11 വയസ് മുതൽ (കൗമാരവും അതിന് ശേഷവും)

സവിശേഷതകൾ:

  1. പരികൽപ്പനകൾ രൂപീകരിക്കുന്നതിനും, പരിശോധിക്കുന്നതിനും കഴിയുന്നു.
  2. അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നു.
  3. പല വീക്ഷണ കോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി കാണുന്നു.
  4. സാമൂഹ്യ പ്രശ്നങ്ങൾ, നീതി ബോധം, സ്വത്വ ബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുന്നു.

 


Related Questions:

How many players play on each side in volleyball?
The removal of any liquid by a system constructed for the purpose is
The deviation of magnetic needle due to the presence of magnetic objects near the place of work is called
The purpose of lateral ties in a short column is to:
Gauge is the distance between: