App Logo

No.1 PSC Learning App

1M+ Downloads
ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. ഇത് അറിയപ്പെടുന്നത് ?

Aമൺസൂൺ തടം

Bശീതകാല വ്യാപനം

Cവേനലിലെ ജലവായു

Dഅധികൃത കാലാവസ്ഥയുടെ തരം

Answer:

A. മൺസൂൺ തടം

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വട ക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  •  ITC/ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITC/ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

" ഈ അന്തരീക്ഷ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി ” എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ ?
What are the pre-monsoon showers common in Kerala and coastal areas of Karnataka locally known as, due to their benefit for mango ripening?
Which of the following wind phenomena is characterized by dry and hot winds blowing in the afternoon and continuing well into midnight in the northwest region of India?
ഏതുമാസത്തിലാണ് ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നത്?
. The mean position of the southern branch of the westerly jet stream in February is closest to: