Challenger App

No.1 PSC Learning App

1M+ Downloads
ജെറോം എസ് ബ്രൂണർ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് മേഖലകൾ :

Aവികസനവും വളർച്ചയും

Bബോധനരീതികളും കരിക്കുലവും

Cപരിപക്വനവും വളർച്ചക്രമവും

Dമാപനവും മൂല്യനിർണയവും

Answer:

B. ബോധനരീതികളും കരിക്കുലവും

Read Explanation:

വൈജ്ഞാനിക വികാസം:

  • വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.

 

ബ്രൂണറുടെ കൃതികൾ

  • ദി കൾച്ചർ ഓഫ് എഡ്യുക്കേഷൻ, പ്രോസസ്സ് ഓഫ് എഡ്യുക്കേഷൻ എന്നിവ ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ്.
  • ഹാർവാർഡ്  സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന ബ്രൂണർ പ്രോസസ്സ് ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിലൂടെ കണ്ടെത്തൽ പഠനം എന്ന തൻറെ ആശയത്തിന് പ്രചാരം നൽകി.
  • വിദ്യാഭ്യാസത്തിൽ സാംസ്കാരിക ഘടകങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിരിക്കുന്നത്.

 

കണ്ടെത്തൽ പഠനം (Discovery Learning)

  • കണ്ടെത്തൽ പഠനം എന്ന ആശയം മുന്നോട്ട് വെച്ചത് - ജെറോം എസ് ബ്രൂണർ
  • ക്ലാസ് റൂം പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കണ്ടെത്തൽ പഠനത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു
  • സാജാത്യ വൈജാത്യങ്ങൾ താരതമ്യം ചെയ്ത് വർഗ്ഗീകരിച്ച് നിഗമനത്തിൽ എത്തുന്നതാണ് ഇതിൻറെ സാമാന്യ രീതി
  • സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവനു വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ രീതി

 

ബ്രൂണറിന്റെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

ആശയരൂപീകരണ പ്രക്രിയ

  1. പ്രവർത്തനഘട്ടം (Enactive Stage)
  2. ബിംബനഘട്ടം (Iconic Stage)
  3. പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage)
  • ബ്രൂണറുടെ അഭിപ്രായത്തിൽ ആശയരൂപീകരണ പ്രക്രിയ ഈ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 

പ്രവർത്തനഘട്ടം (Enactive Stage)

  • ശിശു കാര്യങ്ങൾ കായികപ്രവൃത്തിയിലൂടെ പഠിക്കുന്ന ഘട്ടം - പ്രവർത്തനഘട്ടം
  • മൂർത്തവസ്തുക്കൾ ഉപയോഗിച്ചുള്ള പഠനഘട്ടം - പ്രവർത്തനഘട്ടം
  • "ഏതൊരു ആശയത്തിന്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ്" എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ

ബിംബനഘട്ടം (Iconic Stage)

  • കായികപ്രവർത്തനങ്ങളിൽ നിന്നു ബിംബങ്ങൾ സ്വതന്ത്രമാകുന്ന ഘട്ടം - ബിംബനഘട്ടം
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രത്യക്ഷണത്തിന് വിധേയമായതുമായ വികസന ഘട്ടം - ബിംബനഘട്ടം
    •  ഉദാ : കൈയിൽ കിട്ടിയ കരിക്കട്ടയും മറ്റും ഉപയോഗിച്ച് കുട്ടികൾ ചുവരിലോ മറ്റു പ്രതലങ്ങളിലോ  പലതരം രൂപങ്ങൾ വരയ്ക്കുന്നു.
  • കുട്ടിയുടെ മനോചിത്രങ്ങളുടെ ആവിഷ്കാരം നടക്കുന്ന ഘട്ടം - ബിംബനഘട്ടം
  • വൈജ്ഞാനിക വികസനത്തിന്റെ ഈ തലത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് ഇത്തരം മനോബിംബങ്ങളിലൂടെയാണ്.

പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage) 

  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ പ്രതീകങ്ങൾ ഭാഷ വഴി അവതരിപ്പിക്കുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
  • പ്രവർത്തനവും ബിംബങ്ങളും ഭാഷാപദങ്ങളായി മാറ്റുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
  • തന്റെ വീട്ടുവളപ്പിൽ കണ്ട മയിലിനെക്കുറിച്ച് വിവരിക്കുന്ന കുട്ടി ആശയപ്രകാശനത്തിന് ഉപയോഗിക്കുന്നത് ഭാഷ എന്ന പ്രതീകമാണ്.
  • ഈ ഘട്ടത്തിലുള്ള കുട്ടിക്ക് അമൂർത്ത ചിന്തനത്തിനുള്ള കഴിവുണ്ടായിരിക്കും. 
  • വൈജ്ഞാനിക വികസനത്തിന്റെ ഉയർന്ന ഘട്ടം - പ്രതീകാത്മക കഘട്ടം

 

രേഖീയരീതി / ചാക്രികരീതി
  • ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി

ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.

 

  • ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ
  • സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
  • പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
  • സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ

 


Related Questions:

പാവ്‌ലോവിന്റെ പൗരാണികാനുബന്ധന സിദ്ധാന്തത്തിൽ അനുബന്ധനത്തിനു ശേഷം മണിയൊച്ച എന്തായി പരിണമിക്കുന്നു.

A teacher who promotes creativity in her classroom must encourage

  1. must encourage rote memory
  2. promote lecture method
  3. Providing appropriate opportunities and atmosphere for creative expression.
  4. focusing on exam
    സ്വാംശീകരണo വഴി സ്വന്തമാക്കിയ സ്കീമകൾക്ക് വൈജ്ഞാനിക ഘടനയിൽ അനുയോജ്യമായ സ്ഥാനം നൽകുന്ന പ്രക്രിയയാണ് ............. ?
    Engaging in an activity purely because it is inherently interesting, enjoyable, or personally satisfying, without external reward, is an example of what type of motivation?
    ‘പ്രൈവറ്റ് സ്പീച്ച്' എന്ന പദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?