Challenger App

No.1 PSC Learning App

1M+ Downloads
"ജൈനമതം" എന്ന പേര് ഉത്ഭവിച്ചത് ?

Aവർദ്ധമാനൻ

Bതീർത്ഥങ്കരൻ

Cഅഹിംസ

Dജിനൻ

Answer:

D. ജിനൻ

Read Explanation:

വർദ്ധമാനമഹാവീരൻ

  • വർദ്ധമാനമഹാവീരൻ്റെ ജീവിതത്തിനു ബുദ്ധൻ്റേതുമായി അസാധാരണ സാദൃശ്യമുണ്ട്. 

  • സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 

  • വർദ്ധമാനന്റെ പിതാവ് 'ജ്ഞാത്രിക'കുലത്തിൻ്റെ മേധാവിയായിരുന്നു. 

  • അമ്മ 'ലിച്ഛവി' കുലത്തിലെ ഒരു രാജകുമാരിയും. 

  • ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ മുപ്പത്തൊന്നാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 

  • ഈ ദമ്പതികൾക്ക് ഒരു പെൺകുട്ടി ജനിച്ചു. 

  • മഹാവീരൻ ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞു സന്ന്യാസം സ്വീകരിച്ചു പലേടങ്ങളിലും അലഞ്ഞുനടന്നു. 

  • ഈ ദേശാടനത്തിനിടയിൽ അദ്ദേഹം അനേകം തത്ത്വചിന്തകന്മാരും സന്ന്യാസികളുമായി സമ്പർക്കത്തിലേർപ്പെട്ടു. 

  • 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 42-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 

  • ഇതിനുശേഷം ജിനൻ എന്നും മഹാവീരൻ എന്നുമുള്ള പേരുകളാൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. 

  • 'ജിനൻ' എന്ന വാക്കിൽനിന്നാണ് "ജൈനമതം' എന്ന പേര് ഉത്ഭവിച്ചത്. 

  • മഗധം, കോസലം മുതലായ പ്രദേശങ്ങളായിരുന്നു മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ. 

  • 30 കൊല്ലത്തോളം തന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. 

  • രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.


Related Questions:

Asoka was much influenced by Buddhist monk called
ജൈനമതം ഗുജറാത്തിൽ പ്രചരിപ്പിച്ചത് ആര് ?
In Jainism, the word 'Jain' is derived from the Sanskrit word 'Jina', which means ____ implying one who has transcended all human passions?
The common feature of Buddhism and Jainism was that they used the language of the common man ............. and ............. for propogating their ideologies

ജൈനമതതത്ത്വങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. വേദവിധി പ്രകാരമുള്ള എല്ലാ മതാനുഷ്‌ഠാനങ്ങളും നിഷ്‌ഫലമാണ്.
  2. ദൈവം എന്നു പറയുന്നത് ഒരു മിഥ്യയാണ്. അതിനാൽ ആരാധന കൊണ്ടും പൂജാകർമ്മാദികൾകൊണ്ടും ഒരു പ്രയോജനവുമില്ല.
  3. മനുഷ്യന്റെ ജനനമരണങ്ങളുടെയും ദുഃഖസമ്പൂർണ്ണമായ ജീവിതത്തിന്റെയും മൂലകാരണം 'കർമ്മ'മാണ്. 
  4. സന്യാസം, സ്വയംപീഡനം, നിരാഹാരവ്രതമനുഷ്‌ഠിച്ച് മരണംപ്രാപിക്കുക മുതലായവയും നിർവാണപ്രാപ്‌തിക്ക് ജൈനമതം നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്.
  5. ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം അഹിംസയാണ്.