Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിന് പ്രചോദനമാകുന്നത്

Aപ്രശംസ

Bഅംഗീകാരം

Cമാനസികമായ അസന്തുലിതാവസ്ഥ

Dസമ്മാനം

Answer:

C. മാനസികമായ അസന്തുലിതാവസ്ഥ

Read Explanation:

ജ്ഞാനനിർമ്മിതി സിദ്ധാന്തം (Cognitive Theory)

  • കുട്ടി അറിവു നിർമ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ (Mental construct) രൂപീകരണമാണ് നടക്കുന്നതെന്നും അനുമാനിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം
  • പഠനത്തിൽ പഠിതാവിനാണ് കേന്ദ്രസ്ഥാനമെന്നും വിദ്യാഭ്യാസം വ്യക്തിയുടെ സർവ്വതോ മുഖമായ വികസനമാണെന്നും, ഈ വികസനത്തിൽ വൈജ്ഞാനിക വികസനമാണ് മുഖ്യം എന്നും വാദിക്കുന്നത് - വൈജ്ഞാനിക സിദ്ധാന്തങ്ങൾ
  • പഠിതാവിന് ഒരു ഗവേഷകന്റെ പങ്കാണ് വഹിക്കാനുള്ളത്. അധ്യാപകൻ ഒരു വഴികാട്ടിയുടെ കടമ നിർവ്വഹിക്കണം എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം 
  • കണ്ടെത്തലുകളിലൂടെയുള്ള പഠനത്തിൽ ഉണ്ടായിരിക്കേണ്ട മൂന്നു സാഹചര്യങ്ങൾ - ഉത്തേജനം, നിലനിർത്തൽ, മാർഗ്ഗദർശനം എന്നിവ
  • ഈ സാഹചര്യങ്ങൾ മൂന്നും നൽകാൻ അധ്യാപകനു കഴിഞ്ഞാൽ കണ്ടു പിടുത്തങ്ങളിൽ ഊന്നിയുള്ള പഠനം സാധ്യമാണ്.

ജ്ഞാനനിർമ്മിതി വാദം - ജീൻ പിയാഷെ

  • മനുഷ്യൻറെ ഭൗതിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് ജ്ഞാനനിർമ്മിതിവാദം.
  • കുട്ടി സ്വയം അറിവ് നിർമ്മിക്കുന്നു എന്നും പഠനത്തിലൂടെ മനോ മാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും ജ്ഞാനനിർമ്മിതി വാദികൾ അഭിപ്രായപ്പെടുന്നു.
  • പഠനത്തിലെ വൈജ്ഞാനിക സമീപനത്തിൻ്റെ ശക്തനായ വക്താവായിരുന്നു ജീൻ പിയാഷെ.
  • ഭാര്യയായ വാലെന്റിനയുടെ സഹായത്തോടെ സ്വന്തം മക്കളായ ജാക്വലിൻ, ലൂസിയാന, ലോറൻറ് എന്നിവരെ തുടർച്ചയായി നിരീക്ഷിച്ചാണ് പഠനത്തെക്കുറിച്ചുള്ള പല നിഗമനങ്ങളും രൂപപ്പെടുത്തിയത്.
  • ജനറ്റിക് എപ്പിസ്റ്റമോളജി എന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്. കാരണം മനുഷ്യനിൽ വിജ്ഞാനം എങ്ങനെയാണ് വികസിക്കുന്നത് എന്നതിലായിരുന്നു അദ്ദേഹത്തിൻറെ മുഖ്യ താല്പര്യം.

Related Questions:

Which of the following is called method of observation?
ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം എന്ത് ?

ചേരുംപടി ചേർക്കുക

  A   B
1 വ്യവഹാരവാദം A മാക്സ് വർത്തിമർ
2 മനോവിശ്ലേഷണ സിദ്ധാന്തം B കാൾ റോജേഴ്സ്
3 സമഗ്രവാദം C സിഗ്മണ്ട് ഫ്രോയ്ഡ്
4 മാനവികതാവാദം D സ്കിന്നർ
സ്റ്റീഫൻ എം. കോറി വികസിപ്പിച്ചെടുത്ത ഗവേഷണ രീതിയാണ്
പഠനത്തിൽ കുട്ടിയ്ക്ക് എത്താൻ കഴിയുന്ന വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിലേക്ക് (zpd) നയിക്കാൻ പര്യാപ്തമല്ലാത്തത്