ജ്ഞാനോദയം എന്നാൽ :
Aകണ്ടുപിടുത്തത്തിന്റെ ആരംഭം
Bബുദ്ധിപരമായ ഉണർവ്വ്
Cമതനവീകരണ ആരംഭം
Dസംഘർഷത്തിന്റെ പരിസരം
Answer:
B. ബുദ്ധിപരമായ ഉണർവ്വ്
Read Explanation:
നവോത്ഥാനം (Renaissance)
ആധുനിക യുഗത്തിന് തുടക്കം കുറിച്ച ഒരു മഹത്തായ സംഭവമാണ് നവോത്ഥാനം (Renaissance).
15-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ നവോത്ഥാനത്തിന്റെ കാലഘട്ടം ആരംഭിച്ചു.
ഈ കാലഘട്ടത്തിലാണ് ഭൂമിശാസ്ത്രമായ കണ്ടുപിടുത്തങ്ങളും മതനവീകരണ പ്രസ്ഥാനവും യൂറോപ്പിൽ ഉണ്ടായത്.
ഇവയെല്ലാം മധ്യയുഗത്തിന് അവസാനം കുറിയ്ക്കുകയും ചെയ്തു.
ജ്ഞാനോദയം അഥവാ ബുദ്ധിപരമായ ഉണർവ്വ് എന്നാണ് നവോത്ഥാനം എന്ന പദത്തിന് അർത്ഥം.
മധ്യകാലഘട്ടത്തിന് അന്ത്യം കുറിയ്ക്കുകയും ആധുനിക കാലഘട്ടത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്ത വർഷമാണ് 1453.
എ.ഡി 1453 - ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായി.