App Logo

No.1 PSC Learning App

1M+ Downloads
ജർമ്മനി അന്തർവാഹിനികൾ ഉപയോഗിച്ച് ആർഎംഎസ് ലുസിറ്റാനിയ എന്ന ബ്രിട്ടീഷ് കപ്പലിനെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മൂക്കിയത് ഏത് വർഷമാണ്?

A1914

B1915

C1916

D1917

Answer:

B. 1915

Read Explanation:

യു-ബോട്ട് യുദ്ധവും,ആർഎംഎസ് ലുസിറ്റാനിയയും 

  • യു-ബോട്ട് യുദ്ധം,അറ്റ്ലാൻ്റിക് യുദ്ധം എന്നും അറിയപ്പെടുന്നു 
  • ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ അന്തർവാഹിനികളും (യു-ബോട്ടുകൾ) സഖ്യകക്ഷികളുടെ കപ്പലുകളും തമ്മിലുള്ള ഒരു നാവിക സംഘട്ടനമായിരുന്നു ഇത് 
  • 1915-ൽ അന്തർവാഹിനികൾ ഉപയോഗിച്ച് ജർമ്മനി ബ്രിട്ടീഷ് പാസഞ്ചർ ലൈനറായിരുന്ന ആർഎംഎസ് ലുസിറ്റാനിയ എന്ന കപ്പലിനെ മുക്കി
  • ഈ സംഭവം അമേരിക്കക്കാരുൾപ്പെടെ 1,000-ലധികം സാധാരണക്കാരുടെ മരണത്തിന് കാരണമായി
  • ഇതോടെ ജർമ്മനിയും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വന്നു 
  • 1917 ഏപ്രിലിൽ അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിൽ രംഗപ്രവേശം ചെയ്തു
  • ഇത് ആത്യന്തികമായി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തു.

Related Questions:

ഒന്നാം ലോകയുദ്ധം സംഭവിക്കാൻ ഇടയായ കാരണങ്ങളെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു,ശരിയായവ കണ്ടെത്തുക :

  1. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ആയിരുന്നു യുദ്ധത്തിന് മുഖ്യ കാരണമായത്
  2. ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സൈനികസഖ്യങ്ങളാണ് ത്രികക്ഷിസഖ്യവും,ത്രികക്ഷി സൗഹാർദവും
  3. സാമ്രാജ്യത്വമത്സരങ്ങളിൽ വിജയിക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത.
    തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രതികാര പ്രസ്ഥാനം (Revenge Movement) ഏത് രാജ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്?

    രണ്ടാം മൊറോക്കൻ പ്രതിസന്ധിയുടെ പരിണിതഫലങ്ങൾ കൃത്യമായി വിവരിക്കുന്ന പ്രസ്താവനകൾ ഇവയിൽ ഏതെല്ലാമാണ്?

    1. മൊറോക്കോയുടെ മേലുള്ള ഫ്രാൻസിന്റെ പരമാധികാരം ജർമ്മനി അംഗീകരിച്ചു.
    2. കരാറിൻ്റെ ഭാഗമായി ഫ്രഞ്ച്-കോംഗോയിലെ 259,000 ച.കി.മീ. പ്രദേശവും ഫ്രാൻസിന് ലഭിച്ചു
    3. മൊറോക്കോയുമായി വ്യാപാരബന്ധങ്ങളിലേർപ്പെടാൻ എല്ലാ രാഷ്ട്രങ്ങൾക്കും തുല്യവും സ്വതന്ത്രവുമായ അവകാശമുണ്ടായിരിക്കണമെന്ന ജർമൻവാദവും അംഗീകരിക്കപ്പെട്ടു.

      Which of the following statements about the World War I are incorrect:

      1. The assassination of Archduke Franz Ferdinand of Austria in 1910 was one of the key events that triggered World War I
      2. The war introduced new technologies and weapons, including tanks, chemical weapons
      3. The Treaty of Versailles, signed in 1918, officially ended the war
        ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക രംഗപ്രവേശം ചെയ്യാനിടയായ നിർണായക സംഭവം ഏതായിരുന്നു?