App Logo

No.1 PSC Learning App

1M+ Downloads
ടാക്സോണമി ഓഫ് എഡ്യൂക്കേഷണൽ ഒബ്ജക്ടീവ്സ് മുന്നോട്ടുവയ്ക്കുന്ന ബുദ്ധിപരമായ കഴിവുകളിൽപ്പെടാത്തത് :

Aമൂല്യനിർണയം

Bഅപഗ്രഥനം

Cസർഗാത്മചിന്ത

Dഗ്രഹണം

Answer:

C. സർഗാത്മചിന്ത

Read Explanation:

ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗവിവരണം (Taxonomy)

  • ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണ പദ്ധതി - ടാക്സോണമി
  • അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ എസ്. ബ്ലൂമിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ ഒരു സംഘം 1956 ൽ വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെ പ്രതിപാദിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു. ഈ ടാക്സോണിമികൾ പരാമർശിക്കപ്പെടുന്നത് ബ്ലൂമിന്റെ ടാക്സോണമി എന്നാണ്. 

ബോധനോദ്ദേശ്യങ്ങളെ മൂന്നു മേഖല (Domain) കളിലായി വർഗ്ഗീകരിക്കുന്നു

    1. വൈജ്ഞാനികം (Cognitive)
    2. വൈകാരികം (Affective) 
    3. മനശ്ചാലകം (Psycho-motor)

 

വെജ്ഞാനിക മേഖല (Cognitive Domain) വൈകാരിക മേഖല (Affective Domain) മനശ്ചാലക മേഖല (Psycho-motor Domain)
വിജ്ഞാനം സ്വീകരണം ഇന്ദ്രിയാനുഭൂതി
ആശയഗ്രഹണം പ്രതികരണം നില
പ്രയോഗം വിലകല്പിക്കൽ മാർഗ്ഗദർശിത പ്രതികരണം
അപഗ്രഥനം സംഘാടനം പ്രവർത്തന തന്ത്രം
ഉദ്ഗ്രഥനം സ്വാഭാവിക ശൈലി സങ്കീർണ ബാഹ്യ പ്രതികരണം
മൂല്യനിർണ്ണയം   സമായോജനം
    മൗലിക സൃഷ്ടി

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു ബുദ്ധി പരീക്ഷയ്ക്ക് ഉദാഹരണം ?
താഴെക്കൊടുത്ത പ്രസ്താവനകളിൽ വൈകാരികബുദ്ധിയുടെ (Emotional Intelligence) നിർവ്വചനമായി കണക്കാ ക്കാവുന്നത് ?
വ്യക്തി വ്യത്യാസത്തിന് കാരണമാകുന്ന ഒരു ആന്തരികഘടകമാണ് :
ഗിൽഫോർഡിൻ്റെ ത്രിമാന ബുദ്ധിമാതൃകയിൽ ഉൾപ്പെടാത്ത ബൗദ്ധികവ്യവഹാര മാനം ഏത് ?
ഗിൽ ഫോർഡ് നിർദ്ദേശിച്ച ഗിഫോർഡ് ബുദ്ധി സിദ്ധാന്തത്തിന്റെ പേര് :