Challenger App

No.1 PSC Learning App

1M+ Downloads
'ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Aവില്യം ലോഗൻ

Bനാഗം അയ്യ

Cസി. അച്യുതമേനോൻ

Dശ്രീധരമേനോൻ

Answer:

B. നാഗം അയ്യ

Read Explanation:

ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ

  • തിരുവിതാംകൂർ രാജാവിന്റെ കല്പന പ്രകാരം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത  പ്രസിദ്ധീകരണമായിരുന്നു ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ.
  • തിരുവിതാംകൂറിൽ ദിവാൻ പേഷ്കാരായി പ്രവർത്തിച്ചിരുന്ന വി.നാഗം അയ്യയാണ് ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയത്.
  • തിരുവിതാംകൂറിന്റെ പൗരാണികതയെ കൂടാതെ , സ്ഥലത്തിന്റെ വിവിധ സവിശേഷതകളെയും പ്രതിപാദിക്കുന്ന ബൃഹത്തായ ഗ്രന്ഥമാണ് ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ.
  • തിരുവിതാംകൂറിന്റെ ഭൗതിക സവിശേഷതകൾ, ഭൂമിശാസ്ത്രം, കാലാവസ്ഥ, മഴ, , സസ്യജന്തുജാലങ്ങൾ, പുരാവസ്തുശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനവും പരിശോധനയും ഈ ഗ്രന്ഥത്തിൽ ലഭ്യമാണ്.

Related Questions:

Who was also known as “Muthukutti Swami” ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
  2. തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
  3. അക്കാമ്മ ചെറിയാൻ കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നു.

    ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ ?

    1. സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചു
    2. യഥാർത്ഥ പേര് അയ്യപ്പൻ എന്നായിരുന്നു
    3. വേദാധികാര നിരൂപണം ,പ്രാചീന മലയാളം എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്
    4. തിരുവല്ലയിലെ ഇരവി പേരൂരിലാണ് ജനനം

      പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക

      1. സമത്വ സമാജം
      2. അരയ സമുദായം
      3. ജ്ഞാനോദയം സഭ
      4. കൊച്ചി പുലയ മഹാസഭ
        SNDP യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി ആരായിരുന്നു ?