ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് ആര് ?
Aസോഫോക്ലിസ്
Bഅരിസ്റ്റോഫനിസ്
Cയുറിപ്പിഡസ്
Dആക്കിലസ്
Answer:
C. യുറിപ്പിഡസ്
Read Explanation:
ഗ്രീക്ക് നാടകങ്ങൾ
- ഗ്രീക്ക് നാടകങ്ങളിൽ പ്രാമുഖ്യം ദുരന്ത നാടകങ്ങൾക്കായിരുന്നു.
- പ്രസിദ്ധരായ ഗ്രീക്ക് നാടകകൃത്തുക്കളാണ് ഈസ്കിലസ്, സോഫോക്ളിസ്, യൂറിപ്പിഡിസ് എന്നിവർ.
- ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഈസ്കിലസാണ്.
- ദുരന്ത നാടകസാഹിത്യത്തിലെ ഏറ്റവും പ്രമുഖൻ സോഫോക്ലിസ് ആയിരുന്നു.
- പ്രൊമിത്യൂസ്, അഗമനോൺ എന്നീ നാടകങ്ങൾ എഴുതിയത് ആക്കിലസ് ആണ്.
- ഈഡിപ്പസ് എന്ന നാടകം എഴുതിയത് സോഫോക്ലിസ് ആയിരുന്നു.
- ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് യുറിപ്പിഡസ് ആയിരുന്നു.
- ശുഭാന്ത നാടകകൃത്തുക്കളിൽ പ്രമുഖൻ അരിസ്റ്റോഫനിസ് ആണ്.