Aകാലാവസ്ഥാ വ്യതിയാനങ്ങൾ
Bജെറ്റ് പ്രവാഹം
Cഎക്സോസ്ഫിയർ
Dസോളാർ വായു
Answer:
B. ജെറ്റ് പ്രവാഹം
Read Explanation:
ജെറ്റ് പ്രവാഹങ്ങളും ഉന്നതതല വായുചംക്രമണവും
(Jet Streams and Upper Air Circulation)
പശ്ചിമ ജെറ്റ് പ്രവാഹം പിൻവാങ്ങിയതിനുശേഷം മാത്രമാണ് 15° വടക്ക് അക്ഷാംശപ്രദേശത്ത് പൂർവ ജെറ്റ് പ്രവാഹങ്ങൾ രൂപപ്പെടുന്നത്.
ഈ കിഴക്കൻ ജെറ്റ് പ്രവാഹമാണ് മൺസൂണിന്റെ പൊട്ടിപ്പുറപ്പെടലിന് അഥവാ പെട്ടെന്നുള്ള ആരംഭത്തിന് കാരണം (Burst of monsoon).
ട്രോപോസ്ഫിയറിൻ്റെ ഉപരിഭാഗങ്ങളിൽ, ഏകദേശം 3 കിലോമീറ്റർ ഉയരത്തിൽ, കാണപ്പെടുന്നത്.
പശ്ചിമേഷ്യയും മധ്യേഷ്യൻ പ്രദേശങ്ങളും ശൈത്യകാലയളവിൽ 9 മുതൽ 13 കിലോമീറ്റർ വരെ ഉയരത്തിൽ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് സഞ്ചരിക്കുന്ന പശ്ചിമ കാറ്റുകളുടെ സ്വാധീനത്തിലായിരിക്കും.
ഈ കാറ്റുകൾ ഹിമാലയപർവതങ്ങൾക്ക് വടക്ക് അക്ഷാംശങ്ങളിൽ ടിബറ്റൻ പീഠഭൂമിക്ക് സമാന്തരമായി വീശുന്നു.
ഇവയാണ് ജെറ്റ് പ്രവാഹങ്ങൾ എന്നറിയപ്പെടുന്നത്.
ടിബറ്റൻ ഉന്നതതടം ജറ്റ് പ്രവാഹങ്ങളുടെ സഞ്ചാരപഥത്തിൽ ഒരു മാർഗതടസമായി നിലകൊണ്ട് ഇവയെ രണ്ട് ശാഖകളായി വിഭജിക്കുന്നു.
ഇതിൽ ഒരു ശാഖ ടിബറ്റൻ ഉന്നത തടത്തിന് (High land) വടക്കുഭാഗത്തുകൂടി സഞ്ചരിക്കുന്നു.
ഇതിൻ്റെ തെക്കൻ ശാഖ ഹിമാലയത്തിന്റെ തെക്കുഭാഗങ്ങളിൽനിന്നും കിഴക്ക് ദിശയിൽ സഞ്ചരിക്കുന്നു.
ഫെബ്രുവരി മാസത്തിൽ ഇവ ഏകദേശം 25° വടക്ക് അക്ഷാംശപ്രദേശങ്ങളിലൂടെ 200 മുതൽ 300 mb മർദം അനുഭവപ്പെടുന്ന മേഖലയിലൂടെ വീശുന്നു.
ജെറ്റ് പ്രവാഹങ്ങളുടെ തെക്കൻ ശാഖയ്ക്ക് ഇന്ത്യയിലെ ശൈത്യകാല കാലാവസ്ഥ നിർണയിക്കുന്നതിൽ സുപ്രധാനമായ സ്വാധീനമുണ്ടെന്നു കണക്കാക്കുന്നു.