ഡക്കാൻ കലാപം പൊട്ടിപ്പുറപ്പെട്ടത് :
A1870 ജൂലായ് 15
B1878 നവംബർ 5
C1882 മാർച്ച് 21
D1875 മെയ് 12
Answer:
D. 1875 മെയ് 12
Read Explanation:
ഡെക്കാൻ കലാപങ്ങൾ
കൊള്ളപ്പലിശക്കാർക്കെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ കലാപങ്ങൾ അറിയപ്പെടുന്നത് - ഡെക്കാൻ കലാപങ്ങൾ (1875)
മഹാരാഷ്ട്രയിലെ പൂനെയിലാണ് കലാപം ആരംഭിച്ചത്.
ഡക്കാൻ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1875 മെയ് 12
പൊട്ടിപ്പുറപ്പെട്ട സ്ഥലം - പൂനെയിലെ സുപയിൽ നിന്നും
കലാപത്തിന്റെ സ്വഭാവം :
കടപത്രങ്ങൾ നശിപ്പിക്കുക, പലിശക്കാരുടെ കണക്ക് പുസ്തകങ്ങൾ പരസ്യമായി കത്തിക്കുക. (ചില ഇടങ്ങളിൽ കടകൾ കത്തിച്ചതായും പലിശക്കാരുടെ വീടുകൾ കൊള്ളയടിച്ചതായും രേഖകളിൽ കാണാം).
ഡക്കാൻ അഗ്രികൾച്ചറലിസ്റ്റ് റിലീഫ് ആക്ട് (ഡെക്കാൻ കാർഷിക ദുരിതാശ്വാസ നിയമം) പാസ്സാക്കിയത് - 1879
