Challenger App

No.1 PSC Learning App

1M+ Downloads
ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ഏത് ലാവാ ശിലകളാൽ നിർമ്മിതമാണ് ?

Aഗ്രാനൈറ്റ്

Bജിപ്സം

Cഗ്രാഫൈറ്റ്

Dബസാൾട്ട്

Answer:

D. ബസാൾട്ട്

Read Explanation:

ഡെക്കാൻ ട്രാപ്പ് മേഖല

  • ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. 

  • ഈ മേഖലയെ 'ഡക്കാൻട്രാപ്പ്' എന്നുവിളിക്കുന്നു. 

  • ബസാൾട്ട് ശിലയ്ക്ക് അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത. 

  • 'റിഗർമണ്ണ് (Regur Soil) എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജലസംഭരണശേഷിയുമുളള ഈ മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു. 

  • പരുത്തിക്കൃഷിക്ക് ഏറെ പ്രയോജനപ്രദമായതിനാൽ ഈ മണ്ണിന് 'കറുത്ത പരുത്തിമണ്ണ്' എന്നും പേരുണ്ട്. 

  • ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ധാതുലവണങ്ങൾ റിഗർമണ്ണിന്റെ പ്രത്യേകതയാണ്.

  • ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ആഗ്നേയശിലയാണ്.

  • ഡെക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണിനമാണ് കറുത്ത മണ്ണ്.

  • ഡക്കാൻ പീഠഭൂമിയിലുൾപ്പെടുന്ന പ്രധാന മലനിരകളാണ്, ജവാദികുന്നുകൾ (TN), പാൽകൊണ്ട് നിര (Andra), നല്ലമല കുന്നുകൾ (Andra), മഹേന്ദ്രഗിരി കുന്നുകൾ (Odisha) തുടങ്ങിയവ. 

  • പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരികുന്നുകളിൽ സന്ധിക്കുന്നു.


Related Questions:

Which of the following statements are correct regarding the Peninsular Plateau?

  1. It is composed of old crystalline, igneous, and metamorphic rocks.

  2. It was formed due to the folding of the Himalayan ranges.

  3. The Central Highlands are wider in the west and narrower in the east.

Which of the following physiographic division of India has the highest forest cover?
ഉപദ്വീപിയ പീഠഭൂമിയിലെ പരൽരൂപശിലാപാളിയിലും ഉയരം കുറഞ്ഞ കുന്നുകളിലുമാണ് ധാതുവിഭവങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക :
The UNESCO,included the western ghats into World Heritage Site list in?
The Eastern Ghats are spread over _______ number of states in India?