Challenger App

No.1 PSC Learning App

1M+ Downloads
ഡബ്ല്യു.എ.ഐ.എസ്. എന്തിനുള്ള ഉദാഹരണമാണ്.

Aവ്യക്തിത്വ പരീക്ഷ

Bബുദ്ധി പരീക്ഷ

Cഅഭിരുചി പരീക്ഷ

Dമനോഭാവ പരീക്ഷ

Answer:

B. ബുദ്ധി പരീക്ഷ

Read Explanation:

ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾ:

  1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി (Pintner Paterson performance Scale)

  2. ആർതറുടെ പ്രകടനമാപിനി (Arthus Performance Scale)

  3. ഭാട്ടിയയുടെ പ്രകടനമാപിനി (Bhatia's Performance Scale)

  4. WAIS (Wechlsler Adult Intelligence Scale)

WAIS (Weschler Adult Intelligence Scale)

  • WAIS എന്നത് ഒരു ബുദ്ധി പരീക്ഷയാണ് (Intelligence test).

  • WAIS എന്നാൽ Weschler Adult Intelligence Scale എന്നാണ് പൂർണ്ണരൂപം.

  • കൗമാരക്കാരിലും മുതിർന്നവരിലും ബുദ്ധിശക്തി അളക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സ്റ്റാൻഡേർഡ് ടെസ്റ്റാണിത്.

  • ഇത് വാക്കാലുള്ള ശേഷി (Verbal abilities), നിർവ്വഹണ ശേഷി (Performance abilities) എന്നിവ ഉൾപ്പെടെ ഒരു വ്യക്തിയുടെ വിവിധ മാനസിക കഴിവുകൾ വിലയിരുത്തുന്നു.

  • വ്യക്തിത്വ പരീക്ഷ (Personality Test): ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ, മനോഭാവങ്ങൾ, വൈകാരിക പ്രതികരണങ്ങൾ എന്നിവ അളക്കുന്ന പരീക്ഷയാണിത്. (ഉദാ: Myers-Briggs Type Indicator).

  • അഭിരുചി പരീക്ഷ (Aptitude Test): ഒരു പ്രത്യേക മേഖലയിൽ വിജയിക്കാൻ ഒരു വ്യക്തിക്ക് എത്രത്തോളം കഴിവുണ്ടെന്ന് അളക്കുന്ന പരീക്ഷയാണിത്. (ഉദാ: SAT).

  • മനോഭാവ പരീക്ഷ (Attitude Test): ഒരു പ്രത്യേക വിഷയത്തോടോ വസ്തുവിനോടോ വ്യക്തികൾക്കുള്ള ഇഷ്ടാനിഷ്ടങ്ങൾ, വികാരങ്ങൾ എന്നിവ അളക്കുന്ന പരീക്ഷയാണിത്.


Related Questions:

പ്രായോഗികബുദ്ധിയോടെ കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത് കൊണ്ട് മറ്റുള്ളവരുടെ പ്രീതിയും അംഗീകാരവും സമ്പാദിക്കാൻ സഹായിക്കുന്ന ബുദ്ധി അറിയപ്പെടുന്നത് ?
"പ്രകൃതിബന്ധിത ബുദ്ധിശക്തി" ഏത് ഗ്രന്ഥത്തിലാണ് ഹൊവാർഡ് ഗാർഡ്നർ അവതരിപ്പിച്ചത് ?
താഴെപ്പറയുന്നവയിൽ വൈകാരിക ബുദ്ധിയുടെ പ്രത്യേകതകൾ അല്ലാത്തത് ഏത് ?
ബുദ്ധി പാരമ്പര്യമാണെന്നതിന് തെളിവ് നൽകുന്ന സിദ്ധാന്തം ഏതാണ് ?
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?