App Logo

No.1 PSC Learning App

1M+ Downloads
ഡാർജിലിങ്-സിക്കിം ഹിമാലയ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ അധിവസിക്കുന്ന ഗോത്രവർഗം ?

Aഗഡിവാള

Bഭുയാൻ

Cവാർളി

Dലെപ്ച

Answer:

D. ലെപ്ച

Read Explanation:

ഡാർജിലിങ്-സിക്കിം ഹിമാലയം 

  • പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന ഡാർജിലിങ് സിക്കിം ഹിമാലയം താരതമ്യേന വിസ്തൃതി കുറഞ്ഞതെങ്കിലും ഹിമാലയത്തിന്റെ പ്രധാനമായ ഒരു ഭാഗമാണ്. 

  • ദ്രുതഗതിയിലൊഴുകുന്ന നദികളാൽ അറിയപ്പെടുന്ന ഈ പ്രദേശത്തിൽ കാഞ്ചൻ ജംഗ (കാഞ്ചനഗിരി) പോലുള്ള ഉയരമേറിയ കൊടുമുടികളും ആഴമേറിയ താഴ്വരകളുമുണ്ട്. 

  • ഈ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ 'ലെപ്ച' ഗോത്രവർഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്. 

  • ബ്രിട്ടീഷുകാർ ഇവിടെ തേയില തോട്ടങ്ങൾ സ്ഥാപിച്ചു. 

  • സിവാലിക്കിന് പകരം ഇവിടെ ദ്വാർ സ്തരങ്ങളാണ് (Duar formation) പ്രധാനം. 

  • Duar - flood plain


Related Questions:

കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ജൈവ മണ്ഡല കേന്ദ്രം ?
ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി ഏതാണ്?
India is the third largest country in South Asia, with ________ of Earth's land area?
പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന പ്രദേശം അറിയപ്പെടുന്നത് :